ബില്ല്യണ്‍ എന്ന ബ്രാന്‍റ് നാമത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ചുവട് വയ്ക്കുകയാണ് ഇ-കോമേഴ്സ് ഭീമന്മാരായ ഫ്ലിപ്പ്കാര്‍ട്ട്. ഈ ബ്രാന്‍റിലെ ആദ്യഫോണ്‍ ആണ് ബില്ല്യണ്‍ ക്യാപ്ച്വര്‍ പ്ലസ്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. പ്രീമിയം ഫോണ്‍ എന്ന ലേബലിലാണ് ഈ ലിമിറ്റഡ് എഡിഷന്‍ ഫോണ്‍ എത്തുന്നത്.
നവംബര്‍ 15 മുതല്‍ ഈ ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിച്ചുതുടങ്ങും. ഫ്ലിപ്പ്കാര്‍ട്ടിലെ ഉപയോക്താക്കളുടെ റിവ്യൂകള്‍ പഠിച്ച് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലാണ് ഫോണ്‍ എന്നാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ അവകാശവാദം. മെയ്ഡ് ഫോര്‍ ഇന്ത്യ എന്ന ടാഗ് ആണ് ഫോണിനായി ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്.
undefined
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 440പിഐ ഡെന്‍സിറ്റി പിക്സല്‍ സ്ക്രീനിന് ഡ്രാഗണ്‍ ട്രെയില്‍ ഗ്ലാസ് സംരക്ഷണമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തരംഗമായ എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയല്ല ഫോണിനുള്ളത്. സ്നാപ് ഡ്രാഗണ്‍ 625 പ്രോസ്സസറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന പ്രോസസര്‍. 3ജിബി, 4ജിബി റാം ശേഷിയില്‍ രണ്ട് മോഡലായി ഫോണ്‍ എത്തും.
മെമ്മറി ശേഷി 32 ജിബിയും, 64ജിബിയുംആയിരിക്കും. എസ്ടി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. 3,500 എംഎഎച്ചാണ് ബാറ്ററി ശേഷി. 15 മിനുട്ട് ചാര്‍ജിംഗ് 7 മണിക്കൂര്‍ ബാറ്ററി ലൈഫ് തരും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അവകാശവാദം.പിന്നില്‍ 13 എംപി ഇരട്ട ക്യാമറയുണ്ട് ഈ ഫോണിന് ഒപ്പം മുന്നിലെ സെല്‍ഫി ഷൂട്ടര്‍ 8 എംപിയാണ്. 4ജി കണക്റ്റിവിറ്റി നല്‍കുന്ന ഫോണിന്‍റെ ചാര്‍ജ്ജിംഗ് പോര്‍ട്ട് യുഎസ്ബി ടൈപ്പ് സിയാണ്.
ഫോണിന്‍റെ 3ജിബി പതിപ്പിന് 10,999 രൂപയും, 4ജിബി പതിപ്പിന് 12,999 രൂപയും ആയിരിക്കും വില എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്. നവംബര്‍ 15 മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങും