ഒരു ചുരുട്ടിനെപ്പോലെ  ഛിന്നഗ്രഹം

By Web Desk  |  First Published Nov 21, 2017, 5:41 PM IST

ഒരു ചുരുട്ടിനെപ്പോലെയാണ് ആ ഛിന്നഗ്രഹം. പേര് ഓമ്യൂമ. 400 മീറ്റര്‍ നീളവും, 4 മീറ്റര്‍ വീതിയും ആണ് ഇതിന് ഉള്ളത് എന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സൌരയുഥത്തിന് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോയി എന്നാണ് ഇതിനെക്കുറിച്ചുള്ള  ഗവേഷണം പറയുന്നത്. ഛിന്നഗ്രഹ കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തന്‍ എന്നാണ് ഇതിനെക്കുറിച്ച് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

Latest Videos

undefined

ഇന്‍റര്‍സ്റ്റെല്ലാര്‍ ഛിന്നഗ്രഹ ഗണത്തിലാണ് ഓമ്യൂമയെ പെടുത്തിയിരിക്കുന്നത്. മറ്റൊരു ഗ്രഹസംവിധാനത്തില്‍ നിന്നും ഉത്ഭവിക്കുന്നതും. നമ്മുടെ സൌരയൂഥത്തില്‍ കാണത്ത തരത്തിലുള്ള രൂപമുള്ളതുമായ ഛിന്നഗ്രഹങ്ങളെയാണ് ഇന്‍റര്‍സ്റ്റെല്ലാര്‍ ഛിന്നഗ്രഹങ്ങള്‍ എന്ന് പറയാറ്.

മറ്റുള്ള സൌരയൂഥ സമാനമായ ഗ്രഹ സംവിധാനങ്ങളുടെ ഉത്ഭവം സംബന്ധിച്ചുള്ള പഠനത്തില്‍ നിര്‍ണ്ണായകമാണ് ഓമ്യൂമയുടെ കണ്ടെത്തല്‍ എന്നാണ് യൂണിവേഴ്സിറ്റ് ഓഫ് ഹവായിയിലെ ഗവേഷകന്‍ കരണ്‍ മീച്ച് പറയുന്നത്.

click me!