ദില്ലി: ജനുവരിയില്‍ ആകാശത്തു നടക്കുന്നതു രണ്ടു പ്രതിഭാസങ്ങളാണ്. ജനുവരി രണ്ടിന് സംഭവിച്ച സൂപ്പര്‍മൂണും ഈ മാസം 31 നു സംഭവിക്കാന്‍ പോകുന്ന ബ്ലാഡ്മൂണും.
എന്നാല്‍ ബ്ലാഡ്മൂണ്‍ ദൃശ്യമാകുന്ന ദിവസങ്ങളില്‍ ഭൂമിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ ശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ട് എന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലന സാധ്യതയുണ്ട്. പൂര്‍ണ്ണചന്ദ്രന്‍ പ്രത്യേക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലില്‍ സൂക്ഷിക്കണം.
undefined
കടല്‍ ഉള്‍വലിയാനും തിരിച്ചു കയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയങ്ങളില്‍ വേലിയേറ്റം സാധാരണമാണ്. ഇന്തോനേഷ്യയിലും ജാവ കടലിടുക്കിലുമാണു ഭൂചലനം അനുഭവപ്പെടാന്‍ സാധ്യത കൂടുതല്‍ എന്നും പറയുന്നു. കൂടാതെ ആന്‍ഡമാന്‍ ദ്വീപുസമൂഹങ്ങളിലും ഭൂചലന സാധ്യതയുണ്ട്.
ഈ സമയങ്ങളില്‍ ഭൂമി ചന്ദ്രന്റെ ഗുരുത്വഗര്‍ഷണ വലയത്തിലാകും. ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുന്നതിനാല്‍ ഭൂചലനത്തിനുള്ള സാധ്യത കൂടുതലാണ്.