ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ റിവ്യൂ വായിക്കാറുണ്ടോ

By webdesk  |  First Published Apr 13, 2016, 1:56 PM IST

സിനിമ കാണാന്‍ പോകുമ്പോള്‍ റിവ്യൂ വായിച്ചിട്ടു പോകുന്നവരാണോ?.അതേപോലെയാണ് ഓണ്‍ലൈന്‍ഷോപ്പിംഗ് നടത്തുമ്പോഴും. ഓണ്‍ലൈന്‍ അവലോകനങ്ങള്‍ നാം വിശ്വസിക്കുന്നുണ്ട്. ഒരു പ്രമുഖ ഷോപ്പിംഗ് സൈറ്റ് ഉല്‍പ്പന്ന അവലോകനങ്ങള്‍ എഴുതാന്‍ 1000ത്തിലധികം ആളുകളെ ജോലിക്കെടുത്തതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേക്ക് റിവ്യൂകള്‍ക്കിടയില്‍നിന്ന് യഥാര്‍ഥ അവലോകനം എങ്ങനെ കണ്ടുപിടിക്കാം?.

ഒരു സംഘടന പെണ്കുട്ടികളില്‍ സര്‍വേയില്‍ ഉപഭോക്താക്കളില്‍ 57 ശതമാനവും നല്ല ഓണ്‍ലൈന്‍ അവലോകനങ്ങള്‍ മാത്രമിടുന്ന കമ്പനി ഉല്‍പ്പന്നങ്ങള്‍ സംശയത്തോടെയാണ് കാണുന്നത് എന്ന് കണ്ടെത്തി. എന്നാല്‍ 49 ശതമാനം ആളുഖലും ഒരുപക്ഷേ ഓണ്‍ലൈന്‍ അവലോകനങ്ങളില്‍ പ്രയോജനമുണ്ടാകുമെന്ന് വിശ്വസിക്കുന്നതാണ്. ഇതാ സത്യങ്ങള്‍ കണ്ടെത്താന്‍ ചില വഴികള്(കടപ്പാട് എന്‍ഡിടിവി)!.
ഭാഷ ശ്രദ്ധിക്കുക

Latest Videos

undefined

അതിരുകവിഞ്ഞ ആവേശമുള്ളതും അതിരുകവിഞ്ഞ കുറ്റംപറയുന്നതുമായ അവലോകനങ്ങള്‍ സൂക്ഷിക്കുക. കൂടാതെ വ്യാജ അവലോകനങ്ങള്‍(ഹോട്ടല്‍ റിവ്യൂ)എഴുതുന്നവര്‍ ഫ്‌ളോറുകളെക്കുറിച്ചും ബാത്ത്‌റുമൂകളെക്കുറിച്ചുമൊന്നും സാധാരണ എഴുതാറില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

സാങ്കേതിക പദങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിവ്യൂ വായിക്കുമ്പോള്‍. ഉല്‍പ്പന്ന രേഖകള്‍ പോലെയുള്ള റിവ്യൂ സൂക്ഷിച്ചു കൊള്ളുക. മുഴുവന്‍ ഉല്‍പ്പന്ന പേര് അല്ലെങ്കില്‍ മോഡല്‍ നമ്പര്‍ എന്നിവ ആവര്‍ത്തിച്ചുവരുന്ന അവലോകനങ്ങള്‍ ഫേക്ക് ആയിരിക്കാം.

നിരൂപകരെ അവലോകനം ചെയ്യുക
അവലോകന നല്‍കുന്നതില്‍ വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുക. ഒരു പ്രത്യേക കമ്പനിയുടെ റിവ്യൂ എഴുതുക മാത്രമാണെങ്കില്‍ അവര്‍ക്ക് ബിസിനസ്സ് നിക്ഷിപ്ത താല്പര്യം ഉണ്ടായിരിക്കും അവര്‍ വാങ്ങിയ ഉത്പന്നത്തിന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിശ്വാസ്യത ഉറപ്പിക്കാം.

വിശദമായ വിവരണം
നിങ്ങള്‍ ഒരു അസുഖകരമായ അനുഭവമുണ്ടായ ഉല്‍പ്പന്നം എന്തുകൊണ്ട് അത് മോശമായിരുന്നു എന്ന് ഒരുപക്ഷേ കൃത്യമായി വിശദീകരിക്കാന്‍ കഴിയും.ഉത്പന്നം ഇഷ്ടമായില്ലെങ്കില്‍ കാരണവുമുണ്ടാകും അതിനാല്‍ വിശദാംശങ്ങള്‍ എഴുതിയ റിവ്യൂ വായിക്കുക. ഒറ്റവരി ഇഷ്ടപ്പെടാത്ത റിവ്യൂകളെ അത്ര വിശ്വസിക്കേണ്ട.

click me!