ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഇന്‍ഫോകോമിന്റെ ഓഫറുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഭാരതി എയര്‍ടെല്‍ വോയിസ്, ഡേറ്റ് സര്‍വീസുകളിലെ ആഭ്യന്തര റോമിംഗ് നിരക്ക് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. റോമിംഗിന് അധിക ഡാറ്റ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും എയര്‍ടെല്‍ അധികൃതര്‍ സൂചിപ്പിച്ചു.
അതേസമയം, രാജ്യാന്തര തലത്തില്‍ റോമിംഗ് നിരക്ക് തുടരും. വിദേശത്തേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ സിം ആക്ടിവേഷനും ബില്ലുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. എയര്‍ടെലല്ലിന്റെ 26.8 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ തീരുമാനങ്ങള്‍.
undefined
100 രൂപക്ക് ഒരു മാസത്തേക്ക് 10 ജിബി ഡാറ്റ ഓഫറുമായി കഴിഞ്ഞ ദിവസം എയർടെൽ രംഗത്തെത്തിയിരുന്നു. എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോക്താകൾക്കാണ് ഈ ഓഫർ ലഭിക്കുക. നിലവിൽ 500 രൂപക്ക് 3 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ ലഭിക്കും.
ഇതോടെ ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി എത്തുമെന്നാണ് സൂചന. ജിയോ തികച്ചും സൗജന്യമായ വോയിസ്, ഡാറ്റ ഓഫറുകളാണ് നല്‍കിരിക്കുന്നത്. സൗജന്യ റോമിംഗും നല്‍കുന്നുണ്ട്.