നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് 44 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം

By Web Desk  |  First Published Jul 2, 2016, 7:53 AM IST

സന്‍ഫ്രാന്‍സിസ്കോ: നിങ്ങള്‍ മലയാളത്തില്‍ ഫേസ്ബുക്കില്‍ എഴുതുന്ന പോസ്റ്റ്, ഒരു അറബി സുഹൃത്തിന് വായിക്കാന്‍ തര്‍ജ്ജമ ചെയ്യാമോ. വലിയ പണിയല്ലെ എന്ന്, എന്നാല്‍ അതിന് ഒരു സംവിധാനം തയ്യാറാക്കുകയാണ് ഫേസ്ബുക്ക്.  പുതിയ ഫീച്ചര്‍ വഴി ഒരു ഫേസ്ബുക്ക് ഉപയോക്താവിന് തങ്ങളുടെ പോസ്റ്റുകള്‍ 44 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം. 

Latest Videos

undefined

ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഭാഷകള്‍ ഏതെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫേസ്ബുക്ക് സജീവമായ പ്രധാന ഭാഷകള്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ 50 ശതമാനം ആളുകളുടേയും സംവാദ ഭാഷ പ്രാദേശിക ഭാഷയാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അതിനാലാണ് പുതിയ സംവിധാനം എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

‘മള്‍ട്ടിലിഗ്വല്‍ കംപോസര്‍’ എന്ന ടൂളിലൂടെയാണ് തര്‍ജ്ജമ സാധ്യമാകുന്നത്. യൂസര്‍മാര്‍ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് പോസ്റ്റുകളുടെ തര്‍ജ്ജമ ഈ ടൂള്‍ സ്വയമേ ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. യൂസര്‍ക്ക് ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളിലേക്ക് മാറ്റാം. 

ആദ്യം വേണമെങ്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്യാം. ഇംഗ്ലീഷ് സുപരിചതമല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി അതേ പോസ്റ്റ് പ്രാദേശിക ഭാഷയിലും ലഭ്യമാക്കാം. യൂസര്‍മാര്‍ സെലക്ട് ചെയ്യുന്ന ഭാഷയില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ആ പോസ്റ്റ് കാണാനാകൂ.ഇനിമുതല്‍ പോസ്റ്റ് കുറിക്കുമ്പോള്‍ ‘ലാംഗ്വേജ്:സെലക്ട്’ എന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഏത് ഭാഷയിലേക്കാണോ തര്‍ജ്ജമ വേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം.  മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം യൂസര്‍മാര്‍ക്കായി ടൂള്‍ ലഭ്യമാക്കിയിട്ടുണ്ട്.

click me!