900 ദശലക്ഷത്തിന് അടുത്ത് ഉപയോക്താക്കളാണ് ഫേസ്ബുക്കിന്‍റെ ചാറ്റിംഗ് സേവനമായ മെസഞ്ചറിലുള്ളത്. ഫേസ്ബുക്കിന്‍റെ കൈ എന്നതില്‍ നിന്നും മാറി മെസഞ്ചറിനെ ആരും കൊതിക്കുന്ന ചാറ്റിംഗ് ആപ്പ് ആക്കുക എന്നതാണ് ഫേസ്ബുക്ക് അധികൃതരുടെ ചിന്ത. അതിനായി കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ മുന്‍പില്ലാത്ത വന്‍ മാറ്റങ്ങളാണ് മെസഞ്ചര്‍ ആപ്പിലുണ്ടാകുന്നത്. ഇതാ അതിന്‍റെ പുതിയ പതിപ്പ്.
മെസഞ്ചറിൽ എഫ്ബി സുഹൃത്തുക്കളുടെ പിറന്നാൾ ദിനം ഓർമിപ്പിക്കുന്ന ഫീച്ചറും, പുതിയ ഹോം, ഫേവറേറ്റ് എന്നിങ്ങനെയാണ് പുതിയ പതിപ്പിലെ പ്രത്യേകതകള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങൾ മനസ്സിലാക്കിയുള്ള അപ്ഡേഷനുകളാണ് ഇവയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
undefined
ആപ്പ് തുറക്കുമ്പോൾ തന്നെ ഏറ്റവും പുതിയ കുറച്ച് മെസേജുകൾ സ്ക്രീനിന്റെ മുകളിൽ ലിസ്റ്റ് ചെയ്യും. സ്ഥിരമായ ചാറ്റ് ചെയ്യുന്ന സുഹൃത്തുക്കളുടെ ഐഡികൾ ഫേവറൈറ്റ് വിഭാഗത്തിൽ കാണാൻ കഴിയും. ചാറ്റ് വിൻഡോയ്ക്ക് പുറമെ ഹോം ടാബ് എന്നൊരു ടാബുമുണ്ട്. ഇവിടെയാണ് ജന്മദിന നോട്ടിഫിക്കേഷനും ഫേവറൈറ്റ് സെകഷനും ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനൊപ്പം ഓൺലൈനിലുള്ള സുഹൃത്തുക്കളെ കാണാനാവുന്ന ആക്ടീവ് നൗ എന്ന പുതിയ സെകഷനും കാണാം. ഏറ്റവും മികച്ച മറ്റൊരു ഫീച്ചർ ആൻഡ്രോയ്ഡ് ഉപയോക്താകൾക്കു മെസഞ്ചറിനെ എസ്.എം.എസ് ആപ്ലിക്കേഷനായും ഉപയോഗിക്കാം എന്നതാണ്.