2012 ല്‍ 100 കോടി മാര്‍ക്ക് പിന്നിട്ട ഫേസ്ബുക്ക് 2013 ഓടെ തങ്ങളുടെ അടുത്ത വളര്‍ച്ച ഏതു രീതിയില്‍ വേണം എന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഉത്പന്ന വൈവിദ്ധ്യത്തിലൂടെ ഒരു പ്ലാറ്റ്ഫോം എന്ന രീതിയില്‍ വളര്‍ച്ച നടത്താന്‍ ശ്രമിച്ച ഫേസ്ബുക്കിന് അതിന്‍റെ ഗുണം സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ലഭിച്ചതായാണ് വിലയിരുത്തല്‍.
ഫേസ്ബുക്കിന്‍റെ അനുബന്ധ സോഷ്യല്‍ മീഡിയകളും, സന്ദേശ ആപ്പുകളുമായ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവയുടെ ഇംപാക്ട് ഇല്ലാതെയാണ് 1.8 ബില്ല്യണ്‍ എന്ന നേട്ടം ഫേസ്ബുക്ക് കരസ്ഥമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്കിന് എതിരെ വിവിധ തരത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും, ലോകത്തിന് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്ലാറ്റ് ഫോമായി ഫേസ്ബുക്ക് മാറുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.