സന്‍ഫ്രാന്‍സിസ്കോ: മറ്റുള്ളവരുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഫേസ്ബുക്കിന്‍റെ പുതിയ പണി വരുന്നു. ഫേസ്ബുക്കില്‍ മുഖം തിരിച്ചറിയാന്‍ ഇനി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായിക്കും. നിങ്ങള്‍ അറിയാതെ ആരെങ്കിലും നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ ഫേസ്ബുക്ക് അത് നിങ്ങളെ അറിയിക്കാം. നിങ്ങള്‍ക്ക് ഉടന്‍ തന്നെ ആ ഫോട്ടോ മാറ്റാന്‍ അയാളോട് ആവശ്യപ്പെടാം.
മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ പരാതി നല്‍കാം. അതായത് സമീപഭാവയില്‍ നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഒരു ഫോട്ടോപോലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വരില്ല. ആദ്യഘട്ടത്തില്‍ 2018 മധ്യത്തില്‍ ഫേസ്ബുക്കില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഫേസ്ബുക്കിന്‍റെ കീഴിലെ മറ്റ് സേവനങ്ങളിലേക്കും വ്യാപിപ്പിക്കും.