മോഷ്ടിക്കപ്പെട്ട പാസ് വേര്‍ഡുകള്‍ ഫേസ്ബുക്ക് വാങ്ങുന്നു

By Web Desk  |  First Published Nov 12, 2016, 3:47 AM IST

വിവിധ ഹാക്കര്‍ ഗ്രൂപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ച കവര്‍ന്ന പാസ്വേര്‍ഡുകളാണ് ഫേസ്ബുക്ക് വാങ്ങിയത്. ലക്ഷക്കണക്കിന് ഉപയോക്താക്കളെ അവരുടെ പാസ്വേര്‍ഡിന്‍റെ സുരക്ഷകുറവിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് പകരം സ്വീകരിച്ച രീതിയാണ് ഇത്. 

2013 ല്‍ അഡോബ് ഹാക്കിംഗ് നടന്ന സമയത്താണ് ഫേസ്ബുക്ക് അന്ന് ബ്ലാക്ക്മാര്‍ക്കറ്റില്‍ വന്ന പാസ്വേര്‍ഡുകള്‍ പണം കൊടുത്തു വാങ്ങിയത്. തുടര്‍ന്ന് അത് ഫേസ്ബുക്ക് പാസ്വേര്‍ഡ് ഡാറ്റബേസുമായി ഒത്തുനോക്കി, ഒരേ പാസ്വേര്‍ഡ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കി. ഉപയോക്താക്കളുടെ സുരക്ഷയാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമാക്കിയത്. ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് ഇത് സാധാരണമാണ് എന്നാണ് അലക്സ് സ്റ്റാമോസ് പറയുന്നത്.

Latest Videos

ഫേസ്ബുക്കിന് പുറമേ പേപാല്‍ തുടങ്ങിയ ഡിജിറ്റല്‍ കമ്പനികളും ഇത്തരം പാസ്വേര്‍ഡ് വാങ്ങുന്ന പതിവ് തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

click me!