ജോലി സമയത്തും ഫേസ്ബുക്ക് ഉപയോഗിക്കാം; ബോസ് ചീത്ത പറയില്ല

By Web Desk  |  First Published May 16, 2016, 3:58 AM IST

ഫേസ്ബുക്ക് ജോലി സമയത്ത് ഉപയോഗിക്കാമോ, ഉപയോഗിച്ചാല്‍ അത് പ്രശ്നമാകില്ലെ, ഇങ്ങനെ ഒക്കെയാണ് ചിന്തയെങ്കില്‍ ആ കാലം മാറുന്നു. അതെ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് സംവിധാനം ഉടന്‍ നിലവില്‍ വരും. ഇന്‍റര്‍പ്രൈസ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് (ഇഎസ്എന്‍) എന്ന പദ്ധതിയുടെ ഭാഗമായാണ് Facebook at Work എന്ന സംവിധാനം ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക് അറ്റ് വര്‍ക്കിനായി ചില സെക്യൂരിറ്റി ടൂളുകളും കമ്പനി അവതരിപ്പിക്കുന്നുണ്ടെന്ന് ടെക്പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇന്‍വൈറ്റ് ഒണ്‍ലി ബീറ്റാ സ്റ്റേജിലുളള ആപ്പ് 300 കമ്പനികളില്‍ ഈ പദ്ധതി പരീക്ഷിച്ച് വരുകയാണ്. ഇതിന് പുറമേ 400 കമ്പനികളിലെ 6 ലക്ഷം ഉപയോക്താക്കളിലേക്ക് Facebook at Work വ്യാപിക്കുന്നുണ്ട്.

Latest Videos

ഇന്ത്യയില്‍ പേടിഎം, സൊമാറ്റോ, പ്രാക്ടോ എന്നീ കമ്പനികള്‍ ഇത് ഇപ്പോള്‍ തന്നെ പ്രയോഗത്തില്‍ എത്തിച്ചിട്ടുണ്ട്. ഏതാണ്ട് 140 മില്ല്യണ്‍ ഫേസ്ബുക്ക് അംഗങ്ങള്‍ എന്നത് വലിയ യൂസര്‍ബേസ് ആണെന്നും അതിനാല്‍ തന്നെ അത് തങ്ങളുടെ മാര്‍ക്കറ്റ് വ്യാപനത്തിന് ഉപയോഗിക്കുക എന്നതാണ് വിവിധ കമ്പനികള്‍ക്ക് Facebook at Work ഉപയോഗിക്കാനുള്ള കാര്യം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

click me!