ലോക മൊബൈല്‍ കോണ്‍ഗ്രസ് മിഴിതുറക്കുന്നു

By Web Desk  |  First Published Feb 24, 2018, 9:39 AM IST

ബാഴ്സിലോന: ലോക മൊബൈല്‍ കോണ്‍ഗ്രസ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 മുതല്‍ ബാഴ്സിലോനയില്‍ നടക്കും. ജനുവരിയിലെ ലാസ്വേഗസിലെ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് മാമാങ്കമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. സിഇഎസില്‍ കണ്‍സപ്റ്റ് മോഡലുകളും, ഹോം അപ്ലേയ്സന്‍സും ഒക്കെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നതെങ്കില്‍ ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദി പൂര്‍ണ്ണമായും മൊബൈലിലും അതിന്‍റെ ടെക്നോളജിക്കും വേണ്ടിയാണ്.

സാംസങ്ങ്, വാവ്വെ, നോക്കിയ, സോണി, അസ്യൂസ് ഇങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെ അതികായന്മാര്‍ എല്ലാം ഇവിടെ തങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുന്നു. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അടുത്ത ഒരു കൊല്ലത്തെ പൂരത്തിന് കൊടികയറുന്നത് ബാഴ്സിലോനയിലാണെന്ന് ചുരുക്കം.

Latest Videos

undefined

പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫോണുകളുടെ ഒരു നിര തന്നെ ഇറക്കിയ ആപ്പിളിന് തിരിച്ചടി കൊടുക്കാന്‍ സാംസങ്ങ് തിരഞ്ഞെടുത്തിരിക്കുന്നത് ബാഴ്സിലോനയിലെ ഡബ്യൂഎംസിയാണ്. അതേ സാംസങ്ങിന്‍റെ ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നീ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ ആദ്യദിവസമായ ഫെബ്രുവരി 26 ഞായറാഴ്ച പുറത്തിറക്കും.

ഇതിന് പുറമേ ബാഴ്സിലോനയില്‍ പുറത്തിറക്കും എന്ന് കരുതുന്ന പ്രമുഖ ഫോണുകള്‍ ഇവയാണ്, മോട്ടറോളയുടെ ജി സീരിസിലെ പുതിയ ഫോണ്‍, എല്‍ജി വി പരമ്പരയിലെ പുതിയ ഫോണ്‍, നോക്കിയ 8 സിറിക്കോ, അസ്യൂസ് സെന്‍ഫോണ്‍ 5 ലൈറ്റ്. ഇനി ടെക് ലോകത്തിന്‍റെ കണ്ണുകള്‍ ബാഴ്സിലോനയിലേക്ക്.

click me!