വീണ്ടും തിരിച്ചടി; മസ്ക് തിരഞ്ഞെടുത്ത ഹാക്കറും കമ്പനി വിട്ടു

By Web Team  |  First Published Dec 28, 2022, 1:38 AM IST

ഒരുപാട് കാലം കമ്പനിയിൽ ജോലി ചെയ്യാൻ തനിക്ക് താത്പര്യം ഇല്ലെന്ന് തുടക്കത്തിലെ ഹോട്‌സ് അറിയിച്ചിരുന്നു. ഏൽപ്പിച്ച ജോലി പൂര്‌ത്തിയാക്കാതെ ഹോട്സ് കമ്പനി വിട്ടതിന്റെ കാരണം വ്യക്തമല്ല.


മസ്കിനൊപ്പം കൂടിയ ഹാക്കറും ട്വിറ്റർ വിട്ടു. സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കാനായാണ് മസ്ക് ഹാക്കറെ നിയോഗിച്ചത്. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുൻപാണ് ജോർജ് ഹോട്‌സ്  എന്ന ഹാക്കർ ട്വിറ്റർ വിട്ടത്. കമ്പനി വിടുകയാണെന്നും ഇനി താൻ ട്വിറ്റർ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്‌സ് അറിയിച്ചത്. ഒരുപാട് കാലം കമ്പനിയിൽ ജോലി ചെയ്യാൻ തനിക്ക് താത്പര്യം ഇല്ലെന്ന് തുടക്കത്തിലെ ഹോട്‌സ് അറിയിച്ചിരുന്നു. ഏൽപ്പിച്ച ജോലി പൂര്‌ത്തിയാക്കാതെ ഹോട്സ് കമ്പനി വിട്ടതിന്റെ കാരണം വ്യക്തമല്ല. മസ്കും ഹോട്സും ഏറ്റുമുട്ടിയോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. മസ്‌കിന്റെ വർക്ക് കൾച്ചറുമായി ഹോട്‌സിന് ഒത്തുപോകാൻ സാധിച്ചിക്കാത്തതാണ് കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

2007 ൽ ഐഫോൺ ഹാക്ക് ചെയ്ത ഹാക്കറാണ് ഹോട്സ്.അനവധി വിദഗ്ധർ വർഷങ്ങളോളം ശ്രമിച്ചിട്ടും വിജയകരമാകാത്ത  ട്വിറ്ററിലെ സെർച്ച് ഫീച്ചറുകൾ പരിഹരിക്കുകയായിരുന്നു ഹോട്സിന്റെ ജോലി.കമ്പ്യൂട്ടർ ബിരുദദാരിയാണ് ഹോട്സ്. അധികകാലം കമ്പനിയില് ജോലി ചെയ്യാൻ താല്പര്യമില്ലെന്ന് ഹോട്സ് തുടക്കത്തിലെ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ തന്റെ ഫോളോവേഴ്സിനോട് ട്വിറ്റർ സെർച്ചിനെക്കുറിച്ചുള്ള അഭിപ്രായവും ഹോട്സ് തിരക്കിയിരുന്നു.

Latest Videos

undefined

ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു.  നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചു. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ  ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം. നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ  കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു.

Read Also: ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

click me!