നുണ പറയാൻ പരിശീലനം ലഭിച്ച ചാറ്റ്ജിപിടിയെന്നാണ് മസ്ക് ഓപ്പൺ എഐയെ വിശേഷിപ്പിച്ചത്.ഇതൊരു അടഞ്ഞ എഐ ആണെന്നും അദ്ദേഹം പരാമർശിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമർശിച്ചു
എഐ പ്ലാറ്റ്ഫോമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ മേധാവി എലോൺ മസ്ക്. ട്രൂത്ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചു.
നുണ പറയാൻ പരിശീലനം ലഭിച്ച ചാറ്റ്ജിപിടിയെന്നാണ് മസ്ക് ഓപ്പൺ എഐയെ വിശേഷിപ്പിച്ചത്.ഇതൊരു അടഞ്ഞ എഐ ആണെന്നും അദ്ദേഹം പരാമർശിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമർശിച്ചു. എഐ സുരക്ഷ ഗൗരവത്തിലെടുത്തില്ല എന്നാണ് ചാറ്റ്ജിപിടിക്കെതിരെ ഗൂഗിൾ ഇറക്കിയ എഐ പ്ലാറ്റ്‌ഫോമാണ് ബാർഡിനെ കുറിച്ച് മസ്ക് പരാമർശിച്ചത്. സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രുത്ജിപിടി എന്ന് പറയാനും മസ്ക് മറന്നില്ല. എഐ മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാൻ കെൽപ്പുള്ളതാണ്. തന്റെ ട്രുത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
നേവാഡയിൽ വെച്ച് മാർച്ചിലാണ് മസ്ക് പുതിയ കമ്പനി രൂപികരിച്ചത്. എഐയുടെ ഡയറക്ടർ മസ്ക് തന്നെയാണ്. ജാരെഡ് ബിർഷാൾ ആണ് സെക്രട്ടറി. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആണ് നിലവിൽ മസ്‌ക്. അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആൽഫബെറ്റ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര എഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്. മാർച്ചിൽ, ഓപ്പൺഎഐയുടെ ജിപിടി-4 നേക്കാൾ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആറുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. മസ്ക് എന്തിനാണ് ഒരു എഐ കമ്പനി സ്ഥാപിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പൺ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മസ്ക് നടത്തിയ പരാമർശങ്ങൾ അതിനെ പിന്തുണക്കുന്നതുമാണ്.
Read Also: മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്