ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയ മസ്‌ക് തന്റെ ടെസ്ല ഇലക്ട്രിക് കാര്‍ കമ്പനിയിലൂടെ ഭൂമിയിലും സ്‌പേസ് എക്‌സ് റോക്കറ്റുകള്‍ ഉപയോഗിച്ച് ഭൂമിക്ക് പുറത്തും സ്വാധീനം ചെലുത്തി.
ടെസ്ല മേധാവിയും (Tesla) ബഹിരാകാശ സംരംഭകനുമായ (Space X) ഇലോണ്‍ മസ്‌കിനെ (Elon Musk) ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി (Person of the the year) ടൈം മാഗസിന്‍ (Time magazine) തെരഞ്ഞെടുത്തു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയ മസ്‌ക് തന്റെ ടെസ്ല ഇലക്ട്രിക് കാര്‍ കമ്പനിയിലൂടെ ഭൂമിയിലും സ്‌പേസ് എക്‌സ് റോക്കറ്റുകള്‍ ഉപയോഗിച്ച് ഭൂമിക്ക് പുറത്തും സ്വാധീനം ചെലുത്തി.
ഒക്ടോബറില്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയുടെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളില്‍ കുതിച്ചുയര്‍ന്നു. കൂടാതെ സ്‌പേസ് എക്‌സ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്ന് ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പരീക്ഷണമടക്കം വിവിധ ദൗത്യങ്ങള്‍ ആരംഭിച്ചു.
undefined
ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, ദക്ഷിണാഫ്രിക്കയില്‍ ജനിച്ച 50-കാരന്‍ തന്റെ സമ്പത്ത് പകര്‍ച്ചവ്യാധിയുടെ സമയത്ത് പോലും 250 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ടെസ്ല സ്റ്റോക്കിന്റെ 10 ശതമാനം ഓഹരി വില്‍ക്കണോ എന്ന് ട്വിറ്ററിനോട് ചോദിക്കുന്ന നവംബറില്‍ നടന്ന വോട്ടെടുപ്പ് ഉള്‍പ്പെടെ, ആക്രമണത്തിനും തമാശയ്ക്കും പ്രകോപനത്തിനും ട്വിറ്റര്‍ ഫീഡുമായി അദ്ദേഹം വിവാദം സൃഷ്ടിച്ചു.
ട്വിറ്ററില്‍ 66 ദശലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റിയാണ് മസ്‌ക്. സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന പ്രശസ്തമായ ലേറ്റ് നൈറ്റ് കോമഡി ഷോ അതിഥിയായി മസ്‌ക് പ്രത്യക്ഷപ്പെട്ടിരുന്നു. സ്പേസ് എക്സിന്റെ ചന്ദ്രനിലേക്കുള്ള അമേരിക്കന്‍ ദൗത്യത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം കൂടുതല്‍ പദ്ധതികളുണ്ടാകും. ജീവിതത്തെ ഒന്നിലധികം ഗ്രഹങ്ങളിലാക്കി മാറ്റുകയും മനുഷ്യരാശിയെ ബഹിരാകാശ യാത്രാ നാഗരികതയായി മാറ്റുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പ്രഖ്യാപനവുമായി പുറത്തിറങ്ങിയ അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞു. ഒരൊറ്റ ട്വീറ്റ് കൊണ്ട് വിപണിയെ നിയന്ത്രിക്കുന്ന വ്യക്തിയാണ് മസ്‌ക്.