ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചപ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ആരായിരിക്കും. സംശയമെന്ത് കോടീശ്വരനും ഗവേഷകനുമായ എലൻ മസ്കിന്‍ തന്നെ. ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്സിന്‍റെ ഉടമയാണ് ഇദ്ദേഹം. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പോലുള്ള മനുഷ്യന്‍റെ പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ കടുത്ത വിമര്‍ശകനാണ് ഇദ്ദേഹം. ഇത്തരം ടെക്നോളജികള്‍ ലോകത്തിലെ മനുഷ്യവംശത്തിന്‍റെ നാശത്തിന് കാരണമാകുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
മനുഷ്യന്‍റെയും, ഭൂമിയുടെയും നിലനില്‍പ്പില്‍ എന്നും ഭയപ്പെടുന്ന വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ അടുത്ത സുഹൃത്താണ് എലൻ മസ്കിന്‍. അതിനാല്‍ തന്നെ ഭാവിയിലേക്ക് മനുഷ്യന് പുതിയ വാസസ്ഥലം കണ്ടെത്തുക എന്ന വലിയ ലക്ഷ്യമാണ് എലൻ മസ്കിന്‍റെ സ്പേസ് എക്സ് ദൗത്യങ്ങള്‍ക്ക് പിന്നില്‍ എന്ന് അനുമാനിക്കാം.
undefined
2002ലാണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കങ്ങള്‍ നടത്തുകയാണ് കമ്പനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്‍റെ ഏറ്റവും വലിയ ദൗത്യമാണ് ഇന്നലെ വിജയകരമായി പൂർത്തിയാക്കിയത്. എലോണ്‍ മസ്‌കിന്റെ 2008 മോഡല്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ കാര്‍ ഈ റോക്കറ്റില്‍ ഉണ്ടായിരുന്നു എന്നതാണ് ദൗത്യത്തിന്‍റെ മറ്റൊരു സവിശേഷത.
ഇത് എന്തിനാണെന്ന് എലോണ്‍ മസ്‌കിന്‍ തന്നെ വ്യക്തമാക്കുന്നു, തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരു വസ്തുവിനെ തന്നെ റോക്കറ്റിനൊപ്പം വിട്ടാല്‍ മാത്രമേ താന്‍ ദൗത്യത്തിന് നല്‍കുന്ന പ്രധാന്യം ലോകത്തിന് മനസിലാകൂ, വിരസമായ ചരക്ക് എല്ല എന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചരക്ക് തന്നെ ബഹിരാകാശത്ത് എത്തി തിരിച്ചിറക്കാന്‍ സാധിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പരീക്ഷണത്തെക്കുറിച്ച് ചില കാര്യങ്ങള്‍
ലോകത്തെ ഏറ്റവും വലിയ റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചത്. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഭീമൻ റോക്കറ്റ് കുതിച്ചുയർന്നത്. ടെസ്‌ല കാറും വഹിച്ചായിരുന്നു ഭീമൻ റോക്കറ്റിന്റെ ആദ്യ പരീക്ഷണ കുതിപ്പ്. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വ ദൗത്യത്തിന് പോലും ഉപയോഗിക്കാം എന്നാണ് സ്പേസ് എക്സ് ഇതിനെ വിശേഷിപ്പിക്കുന്നത്
പരീക്ഷണ വിക്ഷേപണത്തില്‍ ഫാല്‍ക്കണ്‍ ഹെവിയില്‍ 27 എൻജിനുകളാണ് ഉപയോഗിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് ഭാഗങ്ങളും ഇതിലുണ്ടായിരുന്നു. ഇത് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയതും ഫാല്‍ക്കണ്‍ ഹെവിയുടെ വൻ വിജയമായി കരുതുന്നു. 18 ബോയിംങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജ്ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്‍റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീർന്നത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശേഷി ഈ ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്.
ബഹിരാകാശത്തെത്തുന്നതിന് മുൻപെ ദൗത്യം പൂര്‍ത്തിയായ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങി. കേപ് കാനവരില്‍ സജ്ജീകരിച്ച തിരിച്ചിറങ്ങല്‍ സ്ഥലത്താണ് ഇവ മടങ്ങിയെത്തിയത്. കാര്‍ ഉള്‍പ്പെട്ട ഭാഗം റോക്കറ്റിന്റെ പ്രധാനഭാഗത്തു നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചുവന്നു. പസഫിക് സമുദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച ഭാഗത്താണ് എലോണ്‍ മസ്‌കിന്റെ കാറുള്ള ഭാഗം തിരിച്ചിറങ്ങിയത്.