കെയ്റോ: ഈജിപ്ഷ്യന്‍ രാജാക്കന്മാരുടെ ശേഷിപ്പുകളായ മമ്മികള്‍ എന്നും ഒരു ദുരൂഹതയാണ്. ഇപ്പോഴിതാ ഈജിപ്ഷ്യൻ ചരിത്രത്തിൽ നിന്ന് മയിച്ചുകളയാന്‍ ശ്രമിച്ച രജ്ഞിയെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് എത്തുന്നു. അനൈക്സേനാമുൻ എന്ന രാജ്ഞിയുടെ കല്ലറയെ കുറിച്ചാണ് വിവരങ്ങൾ ലഭിച്ചത്. പ്രശസ്ത രാജാവ് തുത്തൻഖാമാൻ ഫറോവയുടെ പത്നിയായ അവരെ കുറിച്ചുള്ള ചരിത്ര രേഖകൾ ഒന്നുമില്ല.
ലോക പ്രശസ്ത പുരാവസ്തു ഗവേഷകനും ഈജിപ്ത്തിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയുമായ സാവി ഹവാസാണ് ഈ വിവരം ലഭിച്ചതായി ലോകത്തെ അറിയിച്ചത് . ദുരൂഹതയുടെ ഒരു നീണ്ട നിരയായിരുന്നു അനൈക്സേനാമുനിന്റെ ജീവിതം. ചരിത്രത്തിൽ രേഖകൾ ഒന്നുമില്ലെങ്കിലും കേട്ട് കേൾവികളായി പ്രചരിച്ച നിരവധി കഥകൾ അവരെ കുറിച്ചുണ്ട. ഈജിപ്തിലെ പ്രശസ്തനായ രാജാവായിരുന്നു തുത്തൻഖാമാൻ . ഇവരുടെ ഭാര്യ ആയ ശേഷമുള്ള അനൈക്സേനാമുൻ രാജ്ഞിയുടെ ജീവിതം എന്നും ചരിത്ര പഠിതാക്കളുടെ ഇഷ്ട വിഷയമായിരുന്നു.
undefined
ആറു മക്കളിൽ മൂന്നാമത്തവളായി ആയാണ് അനൈക്സേനാമുൻ ജനിച്ചത്. പതിമൂന്നാം വയസ്സിലായിരുന്നു പത്തു വയസു മാത്രം പ്രായമുള്ള തുത്തന്ഖാമനുമായുള്ള വിവാഹം. ഇരുവരും ഒരച്ഛനും രണ്ടു അമ്മമാർക്കും ഉണ്ടായ മക്കളാണ്. രണ്ടു മക്കൾ ജനിച്ചു. പക്ഷെ രക്തബന്ധത്തിൽ പെട്ടവരുടെ കുഞ്ഞുങ്ങൾ ആയതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ രണ്ടു പേരും മരിച്ചു. പതിനെട്ടാം വയസിൽ തുത്തന്ഖാന്മാൻ മരിച്ചു.
ആ മരണത്തിന്‍റെ കാരണം ഇന്നും ദുരൂഹമാണ്. അനൈക്സേനാമുൻ 21 ആം വയസിൽ വിധവയായി. അവരെ വിവാഹം ചെയ്യാൻ തുത്തന്ഖാമന്റെ മുത്തശ്ശൻ തീരുമാനിച്ചു. രാജ്ഞി ഈ തീരുമാനത്തെ എതിർത്തു. തന്നെ വിവാഹം ചെയ്യാൻ അയാൾ രാജ്യത്തെ രാജാവിനോട് അവർ ആവശ്യപ്പെട്ടു. പക്ഷെ യാത്രക്കിടയിൽ വച്ചു ആ രാജാവും മരിച്ചു. അതോടെ മുത്തശൻ അയ് രാജാവ് അവരെ വിവാഹം ചെയ്തു.
അയാൾ രാജ്യത്തെ രാജാവിനെ മുത്തശ്ശൻ കൊന്നതാണെന്നും കഥകളുണ്ട്. എന്തായാലും തുത്തൻഖാന്റെയോ അയ് രാജാവിന്റെയോ അടുത്ത് അവരുടെ ശവകുടീരം മാത്രമില്ല. ആ രാജ വംശത്തിലെ മറ്റെല്ലാവരുടെയും ശവകുടീരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.
സൺ ഡിസ്ക് എന്നറിയപ്പെടുന്ന പറക്കും തളികയുടെ ആദിമ രൂപത്തെ ആരാധിച്ചിരുന്നവർ ആയിരുന്നു രാജ്ഞി. ഈ വംശത്തെ ഇല്ലാതാക്കാൻ പുരോഹിതർ ഗൂഡാലോചന നടത്തി എന്നും കഥയുണ്ട്