കുഞ്ഞുങ്ങള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ: മാതപിതാക്കളെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

By Web Desk  |  First Published May 13, 2017, 4:20 AM IST

ടൊറന്‍റോ: കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ ഇന്ന് സാധാരണമാണ്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്‍ട്ടഫോണ്‍ മരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനം.

കാനഡയിലെ ടൊറന്‍റോയില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ഇങ്ങനെ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.

Latest Videos

സംസാരിച്ചുതുടങ്ങിയാല്‍ത്തന്നെ വളരെ കുറവുമാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ള മനുഷ്യരോട് ഇടപഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണം. സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളും ഇവിടെ വില്ലന്‍ സ്ഥാനത്താണ്. മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കണ്ടാലേ ഈ അവസ്ഥ തടയാനാവുകയുള്ളൂ.

click me!