ഇനി എളുപ്പം ഡിവൈസ് ട്രാക്ക് ചെയ്യാം : പുതിയ അപ്ഡേറ്റിന് ഗൂഗിൾ

By Web Team  |  First Published Dec 23, 2022, 2:43 AM IST

നിലവിൽ, ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ മാത്രമേ ഒരേ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർഒഎസ്  ഡിവൈസുകൾ കണ്ടെത്താനും ലോക്ക് ചെയ്യാനും സൈൻ ഔട്ട് ചെയ്യാനും കഴിയൂ.


ഫൈൻഡ് മൈ ഡിവൈസ് അപ്ഡേറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിൾ. പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ ഇന്റർനെറ്റ് ആക്‌സസ് ഇല്ലെങ്കിലും തങ്ങളുടെ ആൻഡ്രോയിഡ്, വെയർഒഎസ് ഉപകരണങ്ങൾ ട്രാക്കുചെയ്യാൻ സഹായിക്കും.  നിലവിൽ, ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ മാത്രമേ ഒരേ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർഒഎസ്  ഡിവൈസുകൾ കണ്ടെത്താനും ലോക്ക് ചെയ്യാനും സൈൻ ഔട്ട് ചെയ്യാനും കഴിയൂ.  ഫൈൻഡ് മൈ ഡിവൈസിലെ പുതിയ അപ്ഡേറ്റിനെ കുറിച്ച് ഡിസംബറിലെ ഗൂഗിൾ സിസ്‌റ്റം അപ്‌ഡേറ്റിന്റെ ചേഞ്ച്‌ലോഗിൽ  സൂചനയുണ്ടായിരുന്നു.

സാംമൊബൈലിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫൈൻഡ് മൈ ഡിവൈസ് സേവനം ഡിവൈസ്  അവസാനം എത്തിയ ലൊക്കേഷൻ റിപ്പോർട്ടുകൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നുണ്ട്.  നിലവിൽ, ആൻഡ്രോയിഡ്, വെയർഒഎസ്  ഉപകരണങ്ങൾക്കായുള്ള ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം പ്രവർത്തിക്കുന്നത് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് സിസ്റ്റത്തിലാണ്. ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ കമ്പനിയായ സാംസങ് അതിന്റെ സ്മാർട്ട്‌തിംഗ്‌സ് ഫൈൻഡ് സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.സ്മാർട്ട്‌തിംഗ്‌സ് ഫൈൻഡ് സേവനം ഉപയോഗപ്പെടുത്തി ബ്ലൂടൂത്ത് വഴി അടുത്തുള്ള സാംസങ് ഉപകരണത്തിലേക്ക് കണക്‌റ്റ് ചെയ്യും. അതിനു ശേഷം  നഷ്‌ടമായതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സാംസങ് ഉപകരണത്തിന്റെ സ്ഥാനം ഉടമയ്ക്ക് ട്രാക്ക്  ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതാണ് ഇവരുടെ രീതി എന്ന് റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

undefined

ആപ്പിളിന്റെ ഫൈൻഡ് മൈ സർവീസ്, സുരക്ഷിതവും ഫലപ്രദവും എന്ന നിലയിൽ ഏറ്റവും കാര്യക്ഷമമാണെന്നും പറയുന്നുണ്ട്. നഷ്ടപ്പെട്ട ഉപകരണത്തിന്റെ ബ്ലൂടൂത്ത്  ഉപയോഗിച്ച് സമീപത്തുള്ള മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളുമായി സ്വയമേവ കണക്ട് ചെയ്യാനുള്ള സംവിധാനം ആപ്പിളു ഉപയോഗിക്കുന്നുണ്ട്. ലൊക്കേഷൻ വിവരങ്ങൾ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ രണ്ട് കമ്പനികളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഗൂഗിളും സമാനമായ സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഫൈൻഡ് മൈ ഡിവൈസ് സേവനത്തിനായുള്ള ഓഫ്‌ലൈൻ ട്രാക്കിംഗ് സപ്പോർട്ടിനെ കുറിച്ച്  ഗൂഗിളിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Read Also: പീരിയഡ്സ് അല്ലേ, റെസ്റ്റ് എടുത്തോളൂ;‌‌ പീരിയഡ്സ് ലീവ് അനുവദിച്ച് ദില്ലി ആസ്ഥാനമായ കമ്പനി

tags
click me!