ന്യൂയോര്‍ക്ക്: ഉൽക്കാപതനത്തിൻ്റെ അടുത്ത ഇര ഭൂമിയായിരിക്കാമെന്ന് നാസ ശാസ്ത്രജ്ഞൻമാരുടെ മുന്നറിയിപ്പ്. ചന്ദ്രൻ്റെ ഉപരിതലത്തിലുണ്ടായ ഉൽക്കാപ്പതനവും തുടർന്നുണ്ടായ വൻ സ്ഫോടനങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് നാസയുടെ മുന്നറിയിപ്പ്. ഉൽക്കകളുടെയും ചിന്ന ഗ്രഹങ്ങളുടെയും പതനത്തിൽ നിന്നു രക്ഷനേടാൻ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചില്ലെങ്കിൽ ചന്ദ്രനിലെ ഉല്‍ക്കപതനം വലിയ വെല്ലവിളിയാണെന്ന് നാസ പറയുന്നു.
880 പൗണ്ട് വരുന്ന ഉൽക്ക 2013 സെപ്റ്റംബർ 11നാണ് ചന്ദ്രോപരിതലത്തിൽ മണിക്കൂറിൽ 37900 മൈൽ വേഗതയിൽ ഇടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ ഉൽക്കയുടെ ഇടിയുണ്ടായാൽ ആഘാതം കനത്തതായിരിക്കുമെന്നും നാസ മുന്നറിയിപ്പ് നൽകുന്നു.
undefined
ചന്ദ്രോപരിതലത്തിൽ ഉണ്ടായ ഉൽക്കയുടെ ഇടിയും സ്ഫോടനവും സമീപകാലത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും വലുതാണ്. സൂര്യനെ വലംവെക്കുന്ന പാറ രൂപത്തിലുള്ള വസ്തുക്കളെയാണ് ചെറുഗ്രഹങ്ങൾ (ഛിന്ന ഗ്രഹങ്ങൾ ) എന്ന് വിളിക്കുന്നത്.
സിറസ് ആണ് ഇത്തരത്തില്‍ ആദ്യ കണ്ടെത്തിയ ചെറുഗ്രഹം. 1801ൽ ഗിസിപ്പെ പിയാസി ആണ് ഇത് കണ്ടെത്തിയത്. സൗരയൂഥത്തിൽ നിലവിൽ 600,000 അറിയപ്പെടുന്ന ചിന്നഗ്രഹങ്ങൾ ഉണ്ടെന്നാണ് നാസയുടെ കണക്കുകൾ.