ലണ്ടന്‍: ക്ലൗഡ് അധിഷ്ഠിത ഡാറ്റ് സ്റ്റോറേജ് കമ്പനി ഡ്രോപ്പ് ബോക്സിന്‍റെ വിവരങ്ങള്‍ ചോര്‍ന്നു. ഏതാണ്ട് 6.8 കോടി പാസ്വേര്‍ഡുകള്‍ മോഷണം പോയി എന്നാണ് ഡ്രോപ്പ് ബോക്സ് തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഷ്ടിക്കപ്പെട്ട പാസ്വേര്‍ഡുകള്‍ 4 കൊല്ലം മുന്‍പ് തന്നെ കവര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്.
പാസ്വേര്‍ഡിന് പുറമേ മറ്റ് വല്ല വിവരങ്ങളും ചോര്‍ന്നതായി ഡ്രോപ്പ് ബോക്സ് സമ്മതിക്കുന്നില്ലെങ്കിലും, തങ്ങളുടെ ഉപയോക്താക്കളോട് അടിയന്തരമായി പാസ്വേര്‍ഡ് മാറ്റുവാന്‍ ഡ്രോപ്പ് ബോക്സ് ആവശ്യപ്പെടുന്നുണ്ട്.