ഡീപ് ടെക്സ്റ്റ്: ഫേസ്ബുക്ക് അവതരിപ്പിക്കുന്ന പുതിയ അത്ഭുതം

By Web Desk  |  First Published Jun 13, 2016, 12:45 PM IST

സന്‍ഫ്രാന്‍സിസ്കോ: കോടിക്കണക്കിന് പേരാണ് ഒരോ ദിവസവും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. അതിനാല്‍ തന്നെ എന്താണ് ഒരോ ഉപയോക്താവും പോസ്റ്റ് ചെയ്യുന്നതിന്‍റെ ഉള്ളടക്കം എന്ന് അറിയാന്‍ ചിലപ്പോള്‍ ഫേസ്ബുക്കി സാധിച്ചെന്ന് വരില്ല. ഇതിനാല്‍ തന്നെ ഫേസ്ബുക്ക് തങ്ങളുടെ ഇന്‍റേണല്‍ ആര്‍ട്ടിഫിഷല്‍ സംവിധാനം മാറ്റപ്പണിഞ്ഞതായി റിപ്പോര്‍ട്ട്. രുപതിലധികം ഭാഷകളില്‍ നിന്നുള്ള ആയിരക്കണക്കിന് പോസ്റ്റുകള്‍ വായിക്കാനും അവയില്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാനും ഈ ടൂളിന് സാധിക്കും എന്നാണ് ടെക് സൈറ്റായ മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡീപ് ടെക്സ്റ്റ് എന്നാണു ഈ ടൂളിന്‍റെ പേര്. ഫേസ്ബുക്ക് ബോട്ട് പ്ലാറ്റ്‌ഫോമിലെ എന്‍ജിനീയര്‍മാരാണ് ഇത് വികസിപ്പിച്ചെടുത്തത്. മനുഷ്യരെപ്പോലെ കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാനും വിവേചിച്ചറിയാനും ഭാവിയില്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. 

Latest Videos

undefined

പ്രത്യേക സ്ഥലങ്ങളിലെ പ്രത്യേകതരം ഭാഷകള്‍ വരെ മനസിലാക്കാന്‍ കഴിവുള്ളതായിരിക്കും ഈ ടൂള്‍  എന്ന് ഫെയ്സ്ബുക്ക് വിശദമാക്കുന്നുണ്ട്. കൂടാതെ ഗ്രൂപ്പ് ചര്‍ച്ചകളിലെ സംസാരവിഷയങ്ങളും ആനുകാലിക വിഷയങ്ങളുമെല്ലാം മനസിലാക്കാന്‍ ഇതിനു സാധിക്കും. പ്രധാനമായും ടെക്സ്റ്റ് പോസ്റ്റുകളെയാണ് ഈ സംവിധാനം വഴി ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്.

ഫേസ്ബുക്കിന്‍റെ പ്രോഡക്ഷന്‍ സംവിധാനത്തിന്‍റെ ഭാഗമാകുന്ന ഡീപ് ടെക്സ്റ്റ്, ആളുകള്‍ക്ക് വീണ്ടും കാണാന്‍ ഇഷ്ടമുള്ള പോസ്റ്റുകളെയും, കാണുംതോറും ശല്യമായി തോന്നുന്ന സ്പാംമുകളെയും വേര്‍തിരിച്ചറിയാനും ഡീപ് ടെക്സ്റ്റിന് സാധിക്കും. അതുകൊണ്ടുതന്നെ ഡീപ് ടെക്സ്റ്റ് തങ്ങളുടെ മാര്‍ക്കറ്റിംഗ് സംവിധാനത്തിനും മികച്ച ബ്രേക്ക് നല്‍കും എന്നാണ് ഫേസ്ബുക്കും പ്രതീക്ഷിക്കുന്നത്.


 

click me!