ദേശീയ ടിവി ചാനലില്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന്‍റെ പിറ്റേ ദിവസമായ നവംബര്‍ 9ന് 3.13 ലക്ഷം പേര്‍ മോദിയെ പിന്തുടരുന്നത് അവസാനിപ്പിച്ചെന്നാണ് ട്വിറ്റര്‍ കൗണ്ടര്‍ എന്ന അനലറ്റിക്സ സൈറ്റ് പറയുന്നത്.
undefined
എന്നാല്‍ ട്രാക്ക്ലറ്റിക്സിന്‍റെ കണക്ക് പ്രകാരം നവംബര്‍ 9ന് മോദിയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്ന കുറവ് 3.18 ലക്ഷമാണ്.
23.8 ദശലക്ഷം പിന്തുടര്‍ച്ചക്കാരുമായി ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്നവരുള്ള ഇന്ത്യക്കാരനാണ് മോദി. രണ്ടാം സ്ഥാനത്ത് അമിതാബ് ബച്ചനാണ്. എന്നാല്‍ ഇപ്പോള്‍ വന്ന കുറവ് തീര്‍ത്തും അസ്വാഭാവികം എന്നാണ് സോഷ്യല്‍ മീഡിയ വിദഗ്ധരുടെ അഭിപ്രായം. കൃത്യമായ ഇടവേളകളില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന അക്കൗണ്ടാണ് മോദിയുടെത്.
കഴിഞ്ഞ രണ്ടു മാസത്തെ മോദിയുടെ ട്വിറ്റര്‍ വളര്‍ച്ച വളരെ കൃത്യമായിരുന്നു. എന്നാല്‍ പുതിയ തകര്‍ച്ച കൃത്യമായി തന്നെ ട്വിറ്റര്‍ കൗണ്ടറിന്‍റെ ഗ്രാഫ് തെളിയിക്കുന്നു. അതേസമയം അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലും ഫോളേവേര്‍സിന്‍റെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.