പീരിയഡ്സ് അല്ലേ, റെസ്റ്റ് എടുത്തോളൂ;‌‌ പീരിയഡ്സ് ലീവ് അനുവദിച്ച് ദില്ലി ആസ്ഥാനമായ കമ്പനി

By Web Team  |  First Published Dec 23, 2022, 12:40 AM IST

ഓറിയന്റ് ഇലക്ട്രിക്കാണ് ആർത്തവ കാലത്ത് ആശ്വാസമാകുന്ന തീരുമാനവുമായി എത്തിയിരിക്കുന്നത്. വർക്കിങ് ഇൻഡസ്ട്രിയിൽ പിരീയഡ് ലീവ് എപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ സ്വിഗ്വി പോലെയുള്ള സ്ഥാപനങ്ങൾക്ക് പിന്നാലെ പീരിയഡ് ലീവ് അനുവദിച്ചിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഒരു കമ്പനി.


ദില്ലി: കഠിനമായ വയറുവേദന, മൂഡ് സ്വിങ്സ്, ഒന്നു വിശ്രമിക്കാനുളള അതിയായ ആഗ്രഹം....ആർത്തവം പലർക്കും പല രീതിയിലാണ്. ചിലർക്ക് രാവിലെ എഴുന്നേൽക്കുന്നത് തന്നെ ടാസ്ക് ആണെന്നിരിക്കെ പുതിയ തീരുമാനവുമായി ഒരു ഇന്ത്യൻ കമ്പനി കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ഓറിയന്റ് ഇലക്ട്രിക്കാണ് ആർത്തവ കാലത്ത് ആശ്വാസമാകുന്ന തീരുമാനവുമായി എത്തിയിരിക്കുന്നത്.

വർക്കിങ് ഇൻഡസ്ട്രിയിൽ പിരീയഡ് ലീവ് എപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ സ്വിഗ്വി പോലെയുള്ള സ്ഥാപനങ്ങൾക്ക് പിന്നാലെ പീരിയഡ് ലീവ് അനുവദിച്ചിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഒരു കമ്പനി. ചില ഇന്ത്യൻ സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ പിരീഡ് ലീവ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഈ കമ്പനിയും രംഗത്ത് വന്നിരിക്കുന്നത്.
കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന ഓറിയന്റ് ഇലക്ട്രിക്കാണ് വനിതാ ജീവനക്കാര്ക്ക് പീരിയഡ് ലീവ് അനുവദിച്ചിരിക്കുന്നത്.മാസമുറ ആരോഗ്യത്തെക്കുറിച്ചോ ഈ അവധികൾക്കായി അപേക്ഷിക്കുന്നതിനോ തങ്ങളുടെ വനിതാ ജീവനക്കാർക്ക് നാണക്കേടോ ബുദ്ധിമുട്ടോ തോന്നാതിരിക്കാനാണ് പുതിയ തീരുമാനമെന്ന് കമ്പനി അറിയിച്ചു. പിരീയഡ് ലീവ് പോളിസി  എല്ലാ വനിതാ ജീവനക്കാർക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്വിഗ്ഗി, സൊമാറ്റോ, ബൈജൂസ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നേരത്തെ അനുവദിച്ചിരുന്നു.

Latest Videos

undefined

സ്ത്രീ ജീവനക്കാർക്ക് പിരീഡ് ലീവ് വേണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ, തായ്‌വാൻ, ഇന്തോനേഷ്യ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ വനിതാ ജീവനക്കാരുടെ ലീവ് പോളിസിയുടെ ഭാഗമായി ആർത്തവ അവധിയുടെ ആവശ്യകത ഉയർത്തിക്കാട്ടിയ രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്. പോളിസി പ്രകാരം, സ്ത്രീ ജീവനക്കാർക്ക് അവരുടെ ആർത്തവ സമയത്ത് ഒന്നോ രണ്ടോ ദിവസം ടേക്ക് ഓഫ് ചെയ്യാൻ അർഹതയുണ്ട്. പിരീഡ് ലീവ് നയം എതിർലിംഗത്തിലുള്ളവരോടുള്ള പ്രത്യേക പരിഗണനയോ അല്ലെങ്കിൽ ജോലിസ്ഥലത്ത് ആർത്തവത്തെ ഒറ്റപ്പെടുത്തുന്നതിനോ അല്ല, പകരം, ശാരീരിക വ്യത്യാസങ്ങളും ജീവനക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തന നിലവാരം മാറ്റുക എന്ന ആശയവും അംഗീകരിച്ചു കൊണ്ടുള്ളതാണ്.  പീരിയഡ് ലീവ് അനുവദിക്കുന്ന ഇന്ത്യൻ കമ്പനികൾ നിരവധിയുണ്ട്. കൾച്ചർ മെഷീൻ, മാതൃഭൂമി, മാഗ്സ്റ്റർ,വെറ്റ് ആന്റ് ഡ്രൈ,ഇൻഡസ്ട്രിഎആർസി, സൊമാറ്റോ,ഇവിപനാൻ,ഗൂസുപ്പ് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ്, ഹോഴ്സസ് സ്റ്റേബിൾ ന്യൂസ്, ഫ്ലൈമൈബിസ്,ജയ്പൂർകുർത്തി.കോം എന്നിവയാണത്. 

Read Also: മൈക്രോ സോഫ്റ്റിലെ ജോലി രാജി വച്ച് ആമസോണില്‍ ചേരാനായി പോയ യുവാവിനെ കൈവിട്ട് ആമസോണും

click me!