ദില്ലി: ലോകത്ത് ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ നിലച്ചേക്കുമെന്ന് പ്രവചനം. കൊക്കോയുടെ ഉത്പാദനത്തില്‍ സംഭവിക്കുന്ന ഇടിവായിരിക്കും ചോക്ലേറ്റ് പ്രേമികളെ പേടിപ്പിക്കുന്ന ആ അവസ്ഥയിലേക്ക് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. അടുത്ത 30 വര്‍ഷം കൊണ്ട് ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുന്നതോടെ കൊക്കോ ചെടിയുടെ നില നില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ലോകത്തുടനീളമായി ചോക്‌ളേറ്റ് വ്യവസായത്തെ തന്നെ അപകടത്തിലാക്കുമെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.
നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കു വടക്കുഭാഗത്തും വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോകൃഷി ചുരുങ്ങുമെന്നും പറയുന്നു. തണുത്ത അന്തരീക്ഷവും സമൃദ്ധമായ മഴയുമാണ് കൊക്കോയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ചൂട് കൂടുന്നതോടെ മണ്ണിനടിയിലെയും ചെടികളിലെയും ജലാംശം കൂടുതല്‍ കുറയാന്‍ കാരണമാകും. ദൗര്‍ഭാഗ്യവശാല്‍ മഴ കുറയുന്നത് മൂലം ശക്തമായ മഴ കിട്ടുന്ന ചെറിയ ഭാഗത്തേക്ക് മാത്രമാക്കി കൊക്കോ കൃഷിയെ പരിമിതപ്പെടുത്തുന്നത് വ്യവസായത്തെ തന്നെ പിന്നോട്ടടിക്കും.
undefined
ലോകത്തെ ചോക്‌ളേറ്റിന്റെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലെല്ലാം വന്‍ തിരിച്ചടി നേരിടുന്നതോടെ തങ്ങളുടെ മരിച്ചു കൊണ്ടിരിക്കുന്ന ജൈവ സംവിധാനത്തെ രക്ഷിക്കണോ ചോക്‌ളേറ്റ് നിര്‍മ്മാണം വേണോ എന്ന പ്രതിസന്ധിയില്‍ ഈ രാജ്യങ്ങള്‍ എത്തും.
വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ചോക്‌ളേറ്റിന്റെ അളവില്‍ കുറവ് വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. വര്‍ഷം 286 ചോക്‌ളേറ്റ് ബാര്‍ വെച്ചാണ് ഒരു വര്‍ഷം ഒരു പാശ്ചാത്യരാജ്യം കഴിക്കുന്നത്.
ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ബല്‍ജിയം കാരാണെന്നും കണ്ടെത്തലില്‍ പറയുന്നു. 10 കൊക്കോ ചെടികളില്‍ നിന്നുള്ള കായകളും അതിനടുത്ത് നെയ്യഗും ചേര്‍ത്താണ് 286 ചോക്‌ളേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. 1990 ന് ശേഷം ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീല്‍, മുന്‍ സോവ്യറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുമായി 1 ബില്യണ്‍ ആള്‍ക്കാരാണ് ചോക്‌ളേറ്റ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഉയരുന്ന ഡിമാന്റ് അനുസരിച്ച് കൊക്കോയുടെ സംഭരണം സാധ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം.
കൊക്കോയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം നൂറു വര്‍ഷമായി തുടര്‍ന്നുവരുന്ന കൃഷിരീതി മാറ്റിയുള്ള പരീക്ഷണം ഈ രംഗത്ത ഉണ്ടാകാത്തതാണെന്ന് ചില ഗവേഷണ സ്ഥാപനം പറയുന്നത്. അടുത്ത ഏതാനും വര്‍ഷം ചോക്‌ളേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.