ഐഫോണിന് ആ പണി കൊടുത്തത് ചൈന

By Web Desk  |  First Published Jul 11, 2018, 8:39 PM IST
  • ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പണികിട്ടിയ ബഗ്ഗിന് പിന്നില്‍ ചൈനീസ് സര്‍ക്കാറാണെന്ന് റിപ്പോര്‍ട്ട്

ബിയജിംഗ്: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പണികിട്ടിയ ബഗ്ഗിന് പിന്നില്‍ ചൈനീസ് സര്‍ക്കാറാണെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഐഫോണില്‍ തായ്വാന്‍ എന്നോ, തായ്വാന്‍ പതാകയുടെ ഇമോജി എന്നിവ ഇട്ടാല്‍ ഫോണ്‍ പെട്ടെന്ന് നിലയ്ക്കുന്നതാണ് ബഗ്ഗ്. എന്നാല്‍ ഈ ബഗ്ഗ് ആപ്പിള്‍ ഫിക്സ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് 11.3 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളിലാണ് ഈ പ്രശ്നം പാട്രിക്ക് വാര്‍ഡല്‍ എന്ന സൈബര്‍ വിദഗ്ധന്‍ കണ്ടെത്തിയത്. ഇദ്ദേഹം യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്‍ ഹാക്കറാണ്.

ഒരു വിദൂര പ്രദേശത്ത് നിന്നും സന്ദേശങ്ങളോ ഇ-മെയില്‍ വഴിയോ ഐഒഎസ് ഗാഡ്ജറ്റുകളില്‍ എത്തുന്ന ബഗ്ഗാണ് ഇതെന്ന് പറയാം. ചിലപ്പോള്‍‌ ആപ്പിള്‍ തന്നെ ചൈനീസ് സര്‍ക്കാറിന്‍റെ ആവശ്യം അംഗീകരിച്ച് തങ്ങളുടെ ഫോണിന്‍റെ കോഡ് മാറ്റിയെഴുതിയതാണെന്നും ഒരു വിമര്‍ശനമുണ്ട്. പല ടെക് കമ്പനികളും തങ്ങളുടെ ചൈനീസ് വിപണി സാധ്യത മനസിലാക്കി ചൈനീസ് സര്‍ക്കാറിന്‍റെ കര്‍ശ്ശന നിയമങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ കോഡ് പരിഷ്കരിക്കാറുണ്ട്.

Latest Videos

തായ്വാന്‍ വിരുദ്ധ വിദേശ നയം പിന്തുടരുന്ന ചൈന അതിനാല്‍ തന്നെ ആപ്പിളിന്‍റെ കോഡില്‍ മാറ്റം വരുത്താനുള്ള സാധ്യതയാണ് പാട്രിക്ക് വാര്‍ഡല്‍ തന്‍റെ തന്‍റെ ബ്ലോഗ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഐഫോണിലെ ലാംഗ്വേജ് റീജിണല്‍ വിഭാഗത്തിലെ ഒരു ശൂന്യമായ കോഡാണ് ഇത്തരം ഒരു ബഗ്ഗിനെ കണ്ടെത്തുന്നതിലേക്ക് പാട്രിക്കിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

click me!