ആരോഗ്യവാനായ കുട്ടികള്‍ ജപ്പാനിലാണ് ഉണ്ടാകുന്നതെന്ന് പഠനം

By Web Desk  |  First Published Aug 31, 2017, 12:04 PM IST

ദില്ലി: ലോകത്തിലെ ഏറ്റവും ആരോഗ്യവാനായ കുട്ടികള്‍ ജപ്പാനിലാണ് ഉണ്ടാകുന്നതെന്ന് പഠനം. ദിലാന്‍സെറ്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ കണക്ക് പുറത്തുവന്നിരിക്കുന്നത്. ജപ്പാന്‍ കുട്ടികളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിന്റെയും കാരണമായി കണക്കാക്കുന്നത് ഇവിടുത്തെ ആഹാരശൈലി തന്നെയാണ്. 

ലോകമാകമാനം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായ അമിതവണ്ണം കൊളസ്‌ട്രോളും അടക്കമുള്ളവ വര്‍ദ്ധിക്കുമ്പോള്‍ ഇവിടെ അത്തരം കുഴപ്പങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.  

Latest Videos

undefined

പോഷണം ഏറെ നിറഞ്ഞ ഭക്ഷണമാണ് ജപ്പാനില്‍ എത്തുന്നത്. ശരീരത്തിന് അത്യാവശ്യമായ എല്ലാ പോഷണവും ഇതില്‍ നിന്നും ലഭിക്കുന്നു. പച്ചക്കറി, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ ആഹാരമാണ് ഇവിടുത്തെ ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. ഇതിന് പുറമെ ഒമേഗ 3 ധാരാളം അടങ്ങിയിരിക്കുന്ന മത്സ്യവും കഴിക്കുന്നതിനാല്‍ നല്ല ഹൃദയവും കാഴ്ചയുമാണിവര്‍ക്കുള്ളത്. 

ജംഗ് ഫുഡ് ആയ പാസ്ത, ബ്രെഡ് എന്നിവയേക്കാള്‍ ഇവര്‍ ഉപയോഗിക്കുന്നതും അരിയാഹാരമാണ് എന്നതും ഇതിന് കാരണമാകുന്നുണ്ട്. ജപ്പാനിലെ പ്രത്യേക തരം അരിയാണെന്നും പഠന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

click me!