കഞ്ചാ​വി​ന്‍റെ ഗു​ണ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം

By Web Desk  |  First Published Feb 20, 2018, 6:52 AM IST

ദില്ലി: ക​ഞ്ചാ​വി​ന്‍റെ ഗു​ണ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഒ​രു മാ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഒ​രു മാ​സ​ത്തി​ന​കം പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​യി​ല്ലെ​ങ്കി​ല്‍ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച് ഒ​രു ഇ​ട​ക്കാ​ല മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ, വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ ​ഗ്രേ​റ്റ് ലീ​ഗ​ലൈ​സേ​ഷ​ന്‍ മൂ​വ്‌​മെ​ന്‍റി​ന്‍റെ നേ​താ​വ് വി​ക്കി വ​റോ​റ​യാ​ണ് മോ​ദി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ക​ഞ്ചാ​വ് നി​യ​മ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​സം​ഘം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 

Latest Videos

ഇ​ന്ത്യ​യി​ലെ 16 ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ള്‍ ഈ ​സം​ഘ​ട​ന​യ്ക്കു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പു​രാ​ണ​ങ്ങ​ളി​ല്‍ ശി​വ​ച്ചെ​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ടി​യെ​യാ​ണ് ത​ങ്ങ​ള്‍ നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

click me!