വാട്‌സ്ആപ്പ് വെറും 30 സെക്കന്‍ഡ് കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും

By Web Desk  |  First Published Aug 5, 2016, 5:20 AM IST

ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന, മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് വെറും 30 സെക്കന്‍ഡ് കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് സുരക്ഷ ഏജന്‍സികള്‍‍. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ സംഘടനയായ എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഇ-സേഫ് യൂത്ത് ചാംപ്യന്‍ മത്സരത്തില്‍ വിജയിയായ ഹുസൈന്‍ അദേല്‍ അല്‍ ഷാഷ്മി എന്ന വിദ്യാര്‍ത്ഥിയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്ലിക്കേഷനുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹാഷ്മി വിശദീകരിച്ചു. 

Latest Videos

undefined

വാട്‌സ്ആപ്പിന്റെ വെബ് പതിപ്പ് വ്യാപകമായി ദുരപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇ സേഫ് ടീം വ്യക്തമാക്കി. വാട്‌സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിച്ച ശേഷം പലരും ലോഗ് ഔട്ട് ചെയ്യാറില്ല. ഇതാണ് വെബ് പതിപ്പിന്റെ ദുരപയോഗത്തിലേക്ക് നയിക്കുന്നത്. 

വെബ് പതിപ്പില്‍ പ്രവേശിച്ചാല്‍ യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇ-സേഫ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!