ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന പുത്തന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍. 339 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. 339 രൂപയുടെ റീച്ചാര്‍ജില്‍ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്‌എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. ഇതോടെ ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 303 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണു ബിഎസ്‌എന്‍എല്‍.
ഇപ്പോള്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ഡാറ്റ ഓഫര്‍ നല്‍കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും ദിവസം ഒരു ജിബിയാണു സൗജന്യമായി നല്‍കുന്നത്. ഈ സ്ഥാനത്താണു ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫര്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിക്കുന്നത്.
undefined
നിലവിലുള്ള 339 രൂപയുടെ പ്ലാന്‍ നവീകരിച്ചതാണു ബിഎസ്‌എന്‍എല്ലിന്‍റെ പുത്തന്‍ പ്ലാന്‍. 339 രൂപയ്ക്കു ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്കരിച്ചാണ് ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്‌എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു മാത്രമായി ചുരുക്കി.
ഡേറ്റ ഉപയോഗിക്കുന്നവര്‍ക്കു ഏറ്റവും മികച്ച ഓഫര്‍ അനുവദിക്കാനാണ് ഇതിലൂടെ ബിഎസ്‌എന്‍എല്‍ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും വോയ്‍സ് കോള്‍ ചുരുക്കിയത് ബിഎസ്എന്‍എല്ലിന് തിരിച്ചടിയായേക്കും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും.