ഇനി ബിഎസ്എന്‍എല്ലില്‍ നിന്നും സിമ്മില്ലാതെയും വിളിക്കാം

By Web Desk  |  First Published Jul 11, 2018, 10:34 PM IST
  • മൊബൈൽ സിമ്മില്ലാതെയും കോള്‍ വിളിക്കാനാകുന്ന ഇന്‍റര്‍നെറ്റ് ഫോണ്‍ സര്‍വീസുമായി ബിഎസ്എൻഎല്‍

ദില്ലി: മൊബൈൽ സിമ്മില്ലാതെയും കോള്‍ വിളിക്കാനാകുന്ന ഇന്‍റര്‍നെറ്റ് ഫോണ്‍ സര്‍വീസുമായി ബിഎസ്എൻഎല്‍. ഇന്ത്യയിലാദ്യമായാണ് ഈ സൗകര്യം ഒരുക്കുന്നത് . ഈ മാസം 25 മുതൽ ഈ സൗകര്യം ലഭിച്ചു തുടങ്ങും .

ഏത് മൊബൈൽ നെറ്റ് വര്ക്കിലേയ്കക്കും വിളിക്കാം. പരിധിയുമില്ല . സിഗ്നൽ ഇല്ലെന്ന് ആശങ്ക വേണ്ട . വൈ ഫൈ സൗകര്യം വേണ്ടു വോളം . വിളിക്കുന്നയാള്‍ക്ക് മാത്രം  ബി.എസ്.എന്‍.എല്ലിന്‍റെ വിങ് സ് എന്ന ആപ്പുണ്ടായാൽ മതി . രണ്ടു കൂട്ടരും വിങ്സ് ഉപഭോക്താക്കളകാമെന്ന് നിര്‍ബന്ധമില്ലെന്ന് ചുരുക്കം. ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്‍റര്‍നെറ്റ് ഫോണ്‍ സര്‍വീസ് പ്ലാനാണ് ആദ്യ ഘട്ടത്തിൽ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത് . 1099 രൂപ നൽകി പ്ലാൻ ആക്ടീവേട് ചെയ്യണം.  ഐഎസ്ഡി കോളുകൾക്ക് മാസവാടകയ്ക്ക് പുറമേ 2000 രൂപ കൂടി നല്‍കണം .. മൊബൈലിലും കംപ്യൂട്ടറിലും വീഡിയോ കോളിനുള്ള സംവിധാനവും വിങ്സിലുണ്ട്  .
 

Latest Videos

 

click me!