പുതിയ ഫോണും പ്ലാനും അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

By Web Desk  |  First Published Dec 23, 2017, 4:53 PM IST

തിരുവനന്തപുരം: സാധാരണക്കാർക്കും 4 ജി സൗകര്യമൊരുക്കി ബിഎസ്എൻഎല്ലും മൈക്രോമാക്സും പുതിയ ഫോണും പ്ലാനും അവതരിപ്പിച്ചു. ബിഎസ്എൻഎല്ലും മൈക്രോമാക്സും സംയുക്തമായി നടപ്പിലാക്കുന്ന ഭാരത് 1 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മൈക്രോമാക്സ് 4 ജി ഫോൺ മൈക്രോമാക്സ് കേരള സർക്കിൾ മേധാവി രൻജിത്ത് തോമസ് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി.റ്റി മാത്യുവിന് നൽകി പുറത്തിറക്കി.

ഈ ഫോണിൽ ബിഎസ്എൻഎല്ലിന്റെ പ്രത്യേക പ്ലാൻ 97 രൂപ റീചാർജ് ചെയ്താൽ 365 ദിവസം വാലിഡിറ്റി ലഭിക്കും. കൂടാതെ മാസം 97 രൂപക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് രാജ്യവ്യാപകമായി സൗജന്യ കോളും ചെയ്യാനാകും. അൺലിമിറ്റഡ് ഡേറ്റയും ലഭിക്കും ( 5 ജിബിക്ക് ശേഷം സ്പീഡ് 80 കെബിപിഎസ് 10 എസ്എംഎസും സൗജന്യമായിരിക്കും)

Latest Videos

ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ മാനേജർ ഡോ.എസ്.ജ്യോതി ശങ്കർ, സീനിയർ ജനറൽ മാനേജർ ഐ.തിരുനാവുക്കറസു, ജനറൽ മാനേജർ എൻ.കെ.സുകുമാരൻ പങ്കെടുത്തു. 

click me!