കേരളത്തിലെ 1070 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ആറ് മാസത്തിനുള്ളിൽ ബി.എസ്.എൻ.എൽ 4-ജി വൈഫൈ പ്ലസ് ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും. പ്രതിമാസം നാല് ജി.ബി ഡേറ്റാ ഒരു ഉപയോക്താവിന് ഇതിലൂടെ സൗജന്യമായി ഉപയോഗിക്കാം. 50 ദിവസത്തിനുള്ളിൽ കേരളത്തിലുടനീളം ബി.എസ്.എൻ.എൽ നെറ്റ്‍വർക്കിലെ ഡേറ്റാ വേഗത വർധിപ്പിക്കും. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് വരിക്കാർക്ക് സൗജന്യ ഇൻസ്റ്റലേഷൻ ഒരു വർഷം കൂടി നീട്ടി.
ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയാക്കുന്നതിന്റെ ഭാഗമായി ആകർഷകമായ പുതിയ പ്ലാനുകൾ ബി.എസ്.എൻ.എൽ പുറത്തിറക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അടുത്ത വർഷം ജനുവരി വരെ അവസരമുണ്ടാകുമെന്നും ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു അറിയിച്ചു.