സെക്സ് റോബോര്‍ട്ടുകള്‍ 2050 ല്‍ കിടപ്പറ കൈയ്യടക്കും

By Web Desk  |  First Published May 24, 2017, 6:25 PM IST

റോം: മനുഷ്യരോട് വൈകാരികമായി പെരുമാറാന്‍ കഴിയുന്ന തരത്തില്‍ തയ്യാര്‍ ചെയ്തിട്ടുള്ള ആര്‍ട്ടഫീഷ്യലായി നിര്‍മ്മിക്കപ്പെട്ട സെക്‌സ് റോബോട്ടാണ് ഹാര്‍മണി. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ മനുഷ്യനെപ്പോലെയിരിക്കുകയും തോന്നിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സിലികോണ്‍ സെക്‌സ് റോബോട്ടാണ് ഇത്. ഇവളെ പോലെയുള്ള സെക്‌സ്‌റോബോട്ടുകളെ 2050 ല്‍ ആള്‍ക്കാര്‍ വിവാഹം കഴിച്ചേക്കുമെന്ന് വരെ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. 

കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ഹാര്‍മണിയുടെ അനേകം പതിപ്പുകളെയാണ് ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മിക്കുക.  11,700 പൗണ്ടിന് ഈ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടിനെ ലോകത്തുടനീളമായി വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ഇവര്‍.   മനുഷ്യന്‍ ആഗ്രഹിക്കുന്നതും അതേ സമയം തന്നെ ഒരിക്കലും ബന്ധങ്ങള്‍ തകര്‍ക്കാത്തതുമായ സൗഹൃദമെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഹാര്‍മണി റോബോട്ട് ആയതിനാല്‍ നിങ്ങള്‍ക്ക് അവളെ കരയിക്കാനോ അവളുടെ ഹൃദയം തകര്‍ക്കാനോ കഴിയില്ലെന്നും പറയുന്നു.

Latest Videos

undefined

മാംസശരീരങ്ങളും വരച്ചു ചേര്‍ത്ത മറുകുകളും ഞരമ്പുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും മനുഷ്യനെപ്പോലെ തോന്നിക്കുന്ന സെക്‌സ് റോബോട്ടുകളെ നിര്‍മ്മിക്കുന്നത് 1990 മുതല്‍ പാവ നിര്‍മ്മാണ രംഗത്തുള്ള അബിസ് ക്രീയേഷന്‍സാണ്. സന്തോഷം, നാണം , കാമാതുരം, തമാശ, കുശുമ്പ്, മൗനം , കലപില സംസാരം എന്തിനേറെ രതി മൂര്‍ച്ഛ ഉള്‍പ്പെടെ മനുഷ്യരുടെ വൈകാരികത ഉപയോക്താവിന് ഈ റോബോട്ടില്‍ സെറ്റ് ചെയ്യാനാകും എന്നതാണ് മറ്റൊരു കാര്യം. 

പൂര്‍ണ്ണമായും അണുവിമുക്തമാക്കാനും ശുചിയാക്കാനും കഴിയുന്ന വിധത്തിലുള്ള 42 വിവിധ മാറിട അവയവങ്ങളും14 തരം രഹസ്യാവയവങ്ങളും റോബോട്ടിനൊപ്പം ബോക്‌സില്‍ ഉണ്ടാകും.  അതേസമയം വന്‍മത്സരം നടക്കുന്ന സെക്‌സ് ഡോള്‍ വിപണിയില്‍ ഒരു വര്‍ഷം ഒഴുകുന്നത് 30 ബില്യണ്‍ പൗണ്ടാണ്. സ്മാര്‍ട്ട് ആപ്പ്‌സ്, സെക്‌സ് ടോയ്‌സ്, വിര്‍ച്വല്‍ പോണ്‍ എന്നിവയെല്ലാം ഇതില്‍ വരും. സ്ത്രീ പാവകള്‍ മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പുരുഷ പാവകളുമുണ്ട്. എന്നാല്‍ സ്ത്രീ പാവകള്‍ക്കാണ് മാര്‍ക്കറ്റ് എന്ന് മാത്രം. ജി സ്‌പോട്ട് സെറ്റ് ചെയ്തുള്ള സ്പാനിഷ് റോബോട്ടായ സെക്‌സി സാമന്തയും അവളുടെ അമേരിക്കന്‍ എതിരാളി ഈവയുമെല്ലാം വന്‍ ഹിറ്റാണ്. 

ശരീരത്തില്‍ ചൂടുള്ളതും, വിവിധ തരം ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്നതും നടക്കാനും സംതൃപ്തി പ്രകടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പാവകള്‍ക്ക് വേണ്ടിയുള്ള സാങ്കേതികതയുടെ ഗവേഷണം തന്നെ നടന്നു വരികയാണ്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ ജര്‍മ്മനിയിലെ 40 ശതമാനം പേര്‍ സെക്‌സ് റോബോട്ടുകളെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു. സ്‌പെയിനിലെ സെക്‌സ് റോബോട്ടുകളുടെ താല്‍പ്പര്യം മുതലാക്കി ബാഴ്‌സിലോണയിലെ ഒരു കമ്പനി ​യുകെയില്‍ സെക്‌സ് റോബോട്ടുകളുടെ വേശ്യാലയം തുടങ്ങുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ്. 

കാലക്രമേണെ മനുഷ്യന്‍ സെക്‌സ്‌റോബോട്ടുകളുമായി പ്രണയത്തിലായാല്‍ മനുഷ്യര്‍ക്ക് പകരം സെക്‌സ്‌റോബോട്ടുകള്‍ ലൈംഗികത്തൊഴില്‍ ഇടങ്ങള്‍ കൈയ്യടക്കുമെന്നും ഇതോടെ മനുഷ്യന്‍ നടത്തിവരുന്ന വേശ്യാവൃത്തി, ലൈംഗിക അടിമയാക്കല്‍, വേശ്യാവൃത്തി ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ചൈല്‍ഡ് സെക്‌സ് തുടങ്ങിയ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ കരുതുന്നു.

click me!