അമിതമായി ചൂടാവുന്നു; ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുമായി വിമാനത്തിൽ യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശം

By Web Team  |  First Published Aug 26, 2019, 6:23 PM IST

അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ  ലാപ്പ്ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം


ദില്ലി: ചെക്ക് ഇന്‍, ക്യാബിന്‍ ബാഗുകളില്‍ ആപ്പിളിന്‍റെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്ടോപ്പിന് നിരോധനം. ബാറ്ററി അമിതമായി ചൂട് പിടിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്‍റെ മുന്നറിയിപ്പ് പുറത്തിറങ്ങി. 

അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ  ലാപ്പ്ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ ആവിയേഷന്‍ സേഫ്ടി ഏജന്‍സിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡിമിനിസ്ട്രേഷനും  5 ഇഞ്ച് മാക് ബുക് പ്രോ വിമാനങ്ങളില്‍ ഒഴിവാക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

Latest Videos

ഇത്തരം ലാപ്പ്ടോപ്പ് കൊണ്ടുവരുന്നവര്‍ ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി തെളിവുകള്‍ കൊണ്ടുവരണമെന്ന് സിംഗപ്പൂര്‍ അയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അല്ലാത്തപക്ഷം ഇത്തരം ലാപ്പ്ടോപ്പ് ഒരു കാരണവശാലും വിമാനത്തില്‍ അനുവദിക്കില്ലെന്നായിരുന്നു നിര്‍ദ്ദേശം. 

click me!