മുംബൈ: നവജാത ശിശു ജനിച്ചത് വയറ്റില്‍ ഇരട്ട കുഞ്ഞുങ്ങളുമായി. മുംബെയിലാണ് സംഭവം. 19 വയസ്സുകാരിയായ അമ്മ ജന്മം നല്‍കിയ നവജാതശിശുവിന്‍റെ വയറിനുള്ളില്‍ മാംസപിണ്ഡങ്ങളുണ്ടെന്ന് സ്‌കാനിങ്ങിനിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്‌നന്‍സി എന്ന അപൂര്‍വരോഗാവസ്ഥയാണെന്നും ലോകത്ത് ഇതുവരെ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഉള്ളിലുള്ളത് മാംസപിണ്ഡമല്ല മറ്റ് രണ്ട് ശിശുക്കളാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. കാലുകളും ഒരു കൈയും തലച്ചോറും മാത്രമുള്ള പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളുടെ മൃതദേഹം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
നവജാതശിശുവിന്‍റെ വയറിനു പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന നിലയുള്ള ഏഴുസെന്റിമീറ്റര്‍ നീളമുള്ള ഭ്രൂണത്തെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അമ്മയെയും നവജാതശിശുവിനെയും വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.