പ്രിസ്മയെ തറപറ്റിച്ച് ഒരു റഷ്യന്‍ ആപ്പ്. ചിത്രങ്ങള്‍ ആര്‍ട്ട് രീതിയിലേക്ക് മാറ്റുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് പ്രിസ്മ. അടുത്ത് തന്നെ പ്രിസ്മ ഇത്തരത്തില്‍ വീഡിയോകള്‍ ആര്‍ട്ട് രൂപത്തിലേക്ക് മാറ്റുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരുന്നത് എന്നാല്‍ ഈ വാഗ്ദാനം പാലിക്കും മുന്‍പേ അത് സാക്ഷാത്കരിച്ചിരിക്കുകയാണ് ആര്‍ട്ടിസ്റ്റോ എന്ന ആപ്പ്.
ഐഒഎസില്‍ മാത്രമല്ല ആന്‍ഡ്രോയ്ഡിലും ഈ വീഡിയോ എഡിറ്റിംഗ് റഷ്യന്‍ നിര്‍മ്മിത ആപ്പ് ലഭിക്കും. റഷ്യയിലെ മെയില്‍.ആര്‍യു ആണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍. റഷ്യ ബിയോണ്ട് ഹെഡ്ലൈന്‍ എന്ന സൈറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ തല്‍ക്കാലം എട്ട് രാജ്യങ്ങളില്‍ മാത്രമാണ് ഇത് ലഭിക്കുക. അതില്‍ ഇന്ത്യ ഇല്ല.
പ്രിസ്മ പോലെ തന്നെയാണ് ആര്‍ട്ടിസ്റ്റോയുടെയും പ്രവര്‍ത്തനം, ഫോണില്‍ എടുക്കുന്നതോ മുന്‍പ് എടുത്തതോ ആയ വീഡിയോ ഇതിലെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ആര്‍ട്ട് രീതിയില്‍ മാറ്റാം. എന്നാല്‍ പത്ത് സെക്കന്‍റ് വീഡിയോകള്‍ മാത്രമാണ് ഇതിലൂടെ നിര്‍മ്മിക്കാന്‍ സാധിക്കുക.