ഐപോഡ് യുഗം അവസാനിക്കുന്നു

By Web Desk  |  First Published Jul 28, 2017, 6:39 PM IST

വാക്ക്മാന്‍ കാലത്തിന് ശേഷം സംഗീത ആസ്വാദനത്തില്‍ വിപ്ലവം സൃഷ്ടിച്ച ഐപാഡ് വിടവാങ്ങുന്നു. നിലവില്‍ ഉത്പാദിപ്പിക്കുന്ന ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവ ആപ്പിള്‍ നിര്‍ത്തലാക്കി. സ്മാര്‍ട്ട്ഫോണുകളും, ആപ്പുകളും സജീവമായതോടെ ഐപോഡിന്‍റെ പ്രസക്തി ഇല്ലാതായതായി ആപ്പിള്‍ കരുതുന്നു.

മ്യൂസിക് പ്ലേ ചെയ്യാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഐഫോണ്‍ പോലെയുള്ള മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നിരവധിയുണ്ട്. മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ഇവയില്‍ പാട്ടും കേള്‍ക്കാം. 2001ലാണ് ആദ്യമായി ആപ്പിള്‍ ഐപോഡ് ഇറക്കുന്നത്.

Latest Videos

undefined

ഇപ്പോള്‍ പിന്‍വലിക്കുന്ന നാനോയും ഷഫലും 2005ലാണ് എത്തുന്നത്. ഐഫോണ്‍ ഇറങ്ങുന്നതിനു രണ്ടു വര്‍ഷം മുന്‍പ്. ആപ്പിളിന്‍റെ വിലകൂടിയ സ്റ്റാന്‍ഡേര്‍ഡ് ഐപോഡിനു പകരം വെക്കാന്‍ വന്നവ. 'നിങ്ങളുടെ പോക്കറ്റിലെ ആയിരം പാട്ടുകള്‍' എന്നാണ് സ്റ്റീവ് ജോബ്സ് ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

അഞ്ച് ജിബി ഹാര്‍ഡ് ഡ്രൈവ്, ഫയര്‍വയര്‍ പോര്‍ട്ട്, 1,000ത്തോളം പാട്ടുകള്‍ സേവ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രോള്‍ വീല്‍ തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പ് ഐപോഡിന്‍റെ ഫീച്ചറുകള്‍. ടച്ച് സംവിധാനത്തില്‍ വിന്‍ഡോസ് സപ്പോര്‍ട്ടോടു കൂടിയാണ് രണ്ടാം പതിപ്പ് ഐപോഡ് ആപ്പിള്‍ പുറത്തിറക്കിയത്.

click me!