ഐഫോണിന് വന്‍ വിലക്കുറവ്

By Web Desk  |  First Published Feb 11, 2018, 3:29 PM IST

ദില്ലി: ഫെബ്രുവരി ഒന്‍പത് മുതൽ 14 വരെ ആപ്പിള്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. ആപ്പിളിന്‍റെ അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഫോണ്‍ വാങ്ങാം. ഐപാഡ് വേരിയന്‍റുകള്‍ക്ക് 10,000 രൂപ വരെയാണ് ക്യാഷ്ബാക്ക് നൽകുന്നത്. തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾക്ക് 7000 രൂപ വരെയും ഓഫർ നൽകുന്നു.  

ആപ്പിൾ എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് കുറഞ്ഞ വിലയ്ക്ക് ഐഫോണുകൾ വിൽക്കുന്നത്. ഐഫോണുകൾക്ക് പുറമെ ഐപാഡുകൾക്കും ഓഫർ നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങിയാൽ നിശ്ചിത തുക ക്യാഷ്ബാക്കായി ലഭിക്കും.

Latest Videos

undefined

ആപ്പിൾ ഐപാഡ് 9.7 ഇഞ്ച് (32 ജിബി, വൈഫൈ മാത്രം) വേരിയന്റിന് 15,000 രൂപയ്ക്ക് സ്വന്തമാക്കാം. 10,000 രൂപ ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മറ്റ് എല്ലാ ഐപാഡ് മോഡുകൾക്കും 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 

അടുത്തിടെയാണ് എച്ച്ഡിഎഫ്സി ബാങ്കും ആപ്പിളും ഒന്നിച്ചത്. ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ് തുടങ്ങിയ നിരവധി ഐഫോൺ മോഡലുകളിൽ 12,000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. ഈ ഓഫർ മാർച്ച് 11 വരെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലുടനീളം ലഭിക്കും. 
 

click me!