സാൻഫ്രാൻസിസ്കോ: ബുക്ക് പോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഫോൾഡബിൾ ഐഫോണിന്റെ പേറ്റന്റിനുവേണ്ടി ആപ്പിൾ അപേക്ഷ സമർപ്പിച്ചു. എൽജിയുമായി സഹകരിച്ച് ആപ്പിൾ ഫോൾഡബിൾ ഐഫോൺ നിർമിക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പേറ്റന്റിനായി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നത്.
ഫോണിന്റെ ഒഎൽഇഡി പാനലും ലോഹഭാഗവും മടക്കാൻ കഴിയുന്ന വിധത്തിലാണ് ആപ്പിളിന്റെ പുതിയ ഐഫോൺ ഡിസൈൻ. ഐഫോണിന്റെ ഫോൾഡിൾ മോഡലിന്റെ ഉത്പാദനം 2020ലെ തുടങ്ങൂ. അതേസമയം മടക്കാൻ കഴിയുന്ന ഒഎൽഇഡി പാനൽ എൽജി ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം ഗാലക്സി എക്സ് എന്ന പേരിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ചിരുന്നു.