ആപ്പിള്‍ ഐഫോണ്‍ വിലകള്‍ വെട്ടിക്കുറച്ചു

By Web Desk  |  First Published Jul 1, 2017, 6:35 PM IST

ദില്ലി; ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളുടെയും റീട്ടെയില്‍ വിലയില്‍ വന്‍ വിലക്കുറവ് വരുത്തി ആപ്പിള്‍. ഇന്ത്യന്‍ വിപണിയിലുള്ള ഫോണുകളുടെ വിലയില്‍ 4 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് ആപ്പിള്‍ ജൂലൈ 1 മുതല്‍ കുറവ് വരുത്തിയിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നത് വഴിയുള്ള ഗുണം ഉപയോക്താവിന് എത്തിക്കാനാണ് നീക്കം എന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന.

മാറിയ വിലകള്‍ ശനിയാഴ്ച മുതല്‍ ആപ്പിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. ഐഫോണ്‍ 7 പ്ലസിന് 92,000 രൂപയില്‍ നിന്നും 85,400 രൂപയിലേക്ക് വില കുറച്ചിട്ടുണ്ട്. ഐഫോണ്‍ 6എസിന്‍റെ 32 ജിബി മോഡല്‍ 6.2 ശതമാനം വിലക്കുറവില്‍ 46,900 രൂപയ്ക്ക് ലഭിക്കും.

Latest Videos

27,200 രൂപയുണ്ടായിരുന്നു ഐഫോണ്‍ എസ്ഇയുടെ 32 ജിബി പതിപ്പിന് ഇപ്പോള്‍ വില 26,000 രൂപയാണ്. 128 ജിബി എസ്ഇ പതിപ്പിന് 6 ശതമാനം കിഴവാണ് ലഭിക്കുക. ജിഎസ്ടി വന്നതോടെ ആപ്പിള്‍ ഫോണുകള്‍ക്ക് ചുമത്തിയിരുന്ന നെറ്റ് ടാക്സ് കുറഞ്ഞെന്നും അതാണ് ഇപ്പോഴുള്ള വിലക്കുറവിന് കാരണം എന്നുമാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

click me!