ആപ്പിള്‍ ഐഫോണ്‍ വില കുത്തനെകുറയും

By Web Desk  |  First Published May 22, 2017, 12:20 PM IST

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങി. ഐഫോണ്‍ എസ്.ഇ എന്ന മോഡലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ബെംഗളൂരിലെ പ്ലാന്റില്‍ വിസ്ട്രണ്‍ കോര്‍പിന്‍റെ സഹായത്തോടെയാണ് നിര്‍മാണം.

2016 ഏപ്രിലില്‍ കാശു കുറഞ്ഞവര്‍ക്കു വാങ്ങാനെന്നു പറഞ്ഞ് ഇറക്കിയ എസ്ഇ മോഡലിന്റെ 16 ജിബി സ്‌റ്റോറേജുള്ള തുടക്ക മോഡലിന്‍റെ ഇന്ത്യയിലെ വില കേവലം 39,000 രൂപയായിരുന്നു

Latest Videos

undefined

64 ജിബി വേര്‍ഷന് 44,000 രൂപയും. ഷോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ തരക്കേടില്ലാത്ത സ്‌പെക്‌സുള്ള മോഡലുകള്‍ 15,000 രൂപയില്‍ താഴെ വില്‍ക്കുന്നിടത്ത് എങ്ങനെ ഉപയോക്താവിനെ ആകര്‍ഷിക്കാനാണ്. നാലിഞ്ചു വലിപ്പമുള്ള ഈ മോഡലിന് സാധാരണ ഐഫോണിന്‍റെ പളപ്പ് ഒന്നും ഇല്ലെങ്കിലും ഐഫോണ്‍ പ്രേമികളെ തൃപ്തിപ്പെടുത്തിയേക്കും.

എന്നാല്‍, ഈ മോഡലിന് ഈ മാസം വില ഇടിച്ചിരുന്നു. ഏകദേശം 20,000 രൂപയ്ക്ക് എസ്.ഇ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്.  ഭാവിയില്‍ ഈ മോഡല്‍ 20,000 രൂപയില്‍ താഴ്ത്തി വില്‍ക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.  ആപ്പിള്‍ അപേക്ഷിച്ച ടാക്‌സ് ഇളവുകള്‍ സർക്കാർ ഇതുവരെയും അനുവദിച്ചിട്ടില്ല. 

അങ്ങനെ സംഭവിച്ചാല്‍ ഈ മോഡലിന് ഇനിയും വില കുറയാം. ആദ്യ ഘട്ടത്തില്‍ 300,000 മുതല്‍ 400,000 വരെ ഐഫോണ്‍ SE യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശം. എല്ലാം സുഗമാണെങ്കില്‍ ഐഫോണ്‍ 6s, 6s പ്ലസ് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിളിനു പദ്ധതിയുണ്ട്. 

click me!