ആപ്പിള്‍ ഐഫോണിന് എതിരെ പുതിയ ആരോപണം സജീവമാകുന്നു. തങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമ്പോള്‍ പഴയ മോഡലുകളുടെ പ്രകടനം മനപൂര്‍വ്വം ആപ്പിള്‍ കുറയ്ക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഇത് സത്യമാണ് സമ്മതിച്ച് ആപ്പിള്‍ തന്നെ രംഗത്ത് എത്തി എന്നതാണ് ഇതിലെ ട്വിസ്റ്റ് സംഭവം ഇങ്ങനെ.
പലപ്പോഴും ഒരു പുതിയ ഐഫോണ്‍ ഇറങ്ങുമ്പോള്‍ പഴയത് സ്ലോ ആകാറുണ്ട്. ഇതിന് കാരണം തേടിയ ചില ടെക് സൈറ്റുകള്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഐഫോണിലെ ബാറ്ററി ഒരു കൃത്യമായ ഇടവേളയിലേക്ക് നിലനില്‍ക്കുന്നതാണ്. അത് അത്തരത്തില്‍ ഉണ്ടാക്കിയെടുത്തതാണ് പോലും. ഒരു ഘട്ടം കഴിയുമ്പോള്‍ ബാറ്ററി ക്ഷയപ്പെടാന്‍ തുടങ്ങും. ഇതോടെ ഫോണിന്‍റെ പ്രോസസ്സര്‍ അതിന്‍റെ ശരിയായ വേഗതയില്‍ പ്രവര്‍ത്തിക്കില്ല. ഇതോടെ ഫോണിന്‍റെ പ്രകടനം ദുര്‍ബലപ്പെട്ടതായി ഉപയോക്താവിന് തോന്നും.
undefined
ഇത്തരത്തില്‍ പുതിയ ഫോണ്‍ വാങ്ങുവാന്‍ ഉപയോക്താവ് തയ്യാറാകും എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് വിവാദമായ ഒരു ട്വീറ്റ് ഇങ്ങനെ. ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയില്‍ ഇത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായങ്ങളും തെളിവുകളും പ്രസിദ്ധീകരിച്ചു. ബാറ്ററി മാറ്റിയപ്പോള്‍ പഴയഫോണ്‍ അതിന്‍റെ പഴയ വേഗത കൈവരിച്ച തെളിവുകള്‍ ഒക്കെ പങ്കുവച്ചിട്ടുണ്ട് ചിലര്‍.
അതേ സമയം ടെക് ക്രഞ്ച് ഈ വിഷയത്തില്‍ ആപ്പിളിന്‍റെ വിശദീകരണവുമായി എത്തിയത്, ആപ്പിള്‍ പറയുന്നത് ഇങ്ങനെ.
ഉപയോക്താക്കള്‍ക്ക് നല്ല ഉപയോക്ത അനുഭവം നല്‍കാനാണ് ആപ്പിളിന്‍റെ ശ്രമം, അത് ഒരു വ്യക്തി എത്രകാലം ആപ്പിള്‍ പ്രോഡക്ട് ഉപയോഗിക്കുന്ന ആ കാലം മുഴുവന്‍ തുടരും. ലിഥിയംആയോണ്‍ ബാറ്ററിയാണ് ഐഫോണില്‍ ഉപയോഗിക്കുന്നത്. ഈ ബാറ്ററി ചിലപ്പോള്‍ വലിയ കറന്‍റ് ഡിമാന്‍റില്‍ ചിലപ്പോള്‍ ചെറിയ തോതിലെ പ്രവര്‍ത്തിക്കൂ. ചിലപ്പോള്‍ തണുപ്പ് കാലവസ്ഥയിലോ, ബാറ്ററിയുടെ കാലപ്പഴക്കമോ അതിന് കാരണമാകാം, ഇത് ചിലപ്പോള്‍ ഫോണിന്‍റെ അപ്രതീക്ഷിത ഷട്ട്ഡൗണിന് കാരണമാകാം. ഇത് ഫോണിലെ ഇലക്ട്രോണിക് പാര്‍ട്ടുകളെ രക്ഷിക്കാന്‍ കൂടിയാണ്.
അതായത് പ്രായമാകുമ്പോള്‍ ആപ്പിള്‍ ഫോണിലെ ബാറ്ററി ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പരസ്യമായി ആപ്പിള്‍ സമ്മതിക്കുന്നു എന്നാണ് ഈ വിശദീകരണത്തെ ടെക് ലോകം വിലയിരുത്തുന്നത്.