കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ അടുത്തതായി മൂന്ന് മോഡലുകള്‍ ഇറക്കുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ Xന് ശേഷം പുറത്തിറങ്ങുന്ന ഫോണിനെക്കുറിച്ചാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. മൂന്ന് ഫോണുകളാണ് പുറത്തിറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് വാര്‍ത്ത. ഐഫോണ്‍ X ന്‍റെ പിന്‍ഗാമിയായി എത്തുന്ന ഫോണും കൂട്ടത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ 5.8 ഇഞ്ച് സൈസില്‍ ഒഎല്‍ഇഡി സ്‌ക്രീന്‍ തന്നെയായിരിക്കും ഉണ്ടാകുക. ഫെയ്‌സ് ഐഡി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പുതിയ ഫോണിലും ഉണ്ടാവും. ക്യാമറയില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. നിലവിലെ ഐഫോണ്‍ മോഡലിലുള്ള സ്‌ക്രീനിനേക്കാളും കൂടുതല്‍ സൈസിലാവും മറ്റു രണ്ട് ഐഫോണുകളും വിപണിയിലെത്തുക.
undefined
നേരത്തെ മോഡലുകള്‍ പോലെതന്നെ രണ്ട് സ്‌ക്രീന്‍ സൈസിലാകും ഇവയും പുറത്തിറങ്ങുക. 6.1, 6.5 എന്നീ വലിപ്പങ്ങളിലാകും പുറത്തിറങ്ങുക. 6.5 ഇഞ്ച് സ്‌ക്രീനിന് ഒഎല്‍ഇഡി ഡിസ്‌പ്ലേയും 6.1 ഇഞ്ച് സ്‌ക്രീനിന് എല്‍.സി.ഡി ഡിസ്‌പ്ലേയുമായിരിക്കും ഉണ്ടാവുക. സ്വാഭാവികമായും ഐഫോണ്‍ xനേക്കാളും വില കൂടുതലായിരിക്കും പുതിയ മോഡലുകള്‍ക്ക്.
എന്നാല്‍ 6.1 ഇഞ്ച് വലിപ്പമുള്ള മോഡലിന് 649 ഡോളര്‍ മാത്രമേ വിലയുണ്ടാകു. അങ്ങനെയെങ്കില്‍ 2018 ലെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലായിരിക്കും ഇത്.