ആ​റു കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി

By Web Desk  |  First Published Dec 19, 2017, 4:57 PM IST

എഡിന്‍ബര്‍ഗ്:  സ്കോ​ട്ട്‌​ല​ൻ​ഡി​ലെ സ്കൈ ​മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ആ​റു കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭൂ​മി​യി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​പൂ​ർ​വ മൂ​ല​ക​ങ്ങ​ൾ ഈ ​ക​ല്ലു​ക​ളി​ൽ ഉ​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു. ക​ല്ലു​ക​ളി​ൽ ക​ണ്ടെ​ത്തി​യ മൂ​ല​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് ഭൂ​മി​യു​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ ഉ​ൽ​ക്ക​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ ഈ ​ക​ല്ല് ഭൂ​മി​യി​ൽ എ​ത്തി​യി​ട്ട് കു​റ​ഞ്ഞ​ത് ആ​റു കോ​ടി വ​ർ​ഷ​മെ​ങ്കി​ലു​മാ​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. 

ഇ​തോ​ടെ കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ മു​ന്പു​ള്ള ഉ​ൽ​ക്കാ പ​ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്. സ്കൈ ​മ​ല​നി​ര​യി​ലു​ള്ള ഒ​രു അ​ഗ്നി​പ​ർ​വ​ത​ത്തി​ലാ​യി​രു​ന്നു ഈ ​ഉ​ൽ​ക്കാ അ​വ​ശി​ഷ്ടം ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന സ​മ​യ​ത്ത് വെ​ളി​യി​ൽ​വ​ന്ന ഈ ​ഉ​ൽ​ക്കാ ക​ഷ്ണം അ​ഗ്നി പ​ർ​വ​ത​ങ്ങ​ളി​ലെ ലാ​വ​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​രാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

Latest Videos

click me!