മരണശേഷം സംഭവിക്കുന്നത്; പുതിയ കണ്ടെത്തല്‍

By Web Desk  |  First Published Oct 9, 2017, 8:02 AM IST

ന്യൂയോര്‍ക്ക്:  മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. മരണശേഷം എന്ത് എന്നത് എപ്പോഴും ചര്‍ച്ചയാകുന്ന ഒരു വിഷയമാണ്. അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്‍ ഗവേഷകസംഘം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും കുറെ നേരം തലച്ചോര്‍ ഉണര്‍ന്നിരിക്കും. 

അപ്പോള്‍ എന്തു നടക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഹൃദയം നിലച്ചെങ്കിലും തലച്ചോര്‍ പ്രവര്‍ത്തനക്ഷമം ആയിരുന്നു. ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ചത് ഇവര്‍ക്ക് ഓര്‍ത്തെടുക്കാനായി. 

Latest Videos

undefined

അവിടെ നടന്ന സംഭാഷണവും അവര്‍ പങ്കുവെച്ചു. ഇതെല്ലാം കേട്ട് ഡോക്ടര്‍മാര്‍ വരെ അമ്പരന്നു. ഇതിലൂടെ ഡോക്ടര്‍മാര്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്. മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കും. 

ഇത് പൂര്‍ണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോര്‍ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങള്‍ അറിയാനാകുമെന്നും ഗവേഷണ സംഘത്തിലെ ഡോക്ടര്‍ സാം പര്‍ണിയ വിശദീകരിക്കുന്നു.

click me!