മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം മൂത്തമക്കളോട് - ശാസ്ത്രീയ പഠനം

By Web Desk  |  First Published Jul 29, 2017, 6:30 PM IST

സന്‍ഫ്രാന്‍സിസ്കോ:  വീട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് ആരോടാണ് കൂടുതല്‍ ഇഷ്ടമുണ്ടാകുക. അല്ല, മാതാപിതാക്കള്‍ക്ക് എല്ലാ മക്കളും ഒരുപോലെയല്ലെ എന്നത് സാധാരണമായി ലഭിക്കുന്ന ഉത്തരം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ക്ക് വീട്ടിലെ മുതിര്‍ന്ന കുട്ടിയോടാണ് കൂടുതല്‍ ഇഷ്ടമുണ്ടാകുക എന്നാണ് ശാസ്ത്രീയ പഠനം പറയുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രഫസര്‍ കാതറീന്‍ കോന്‍ഗര്‍ ആണ് ഇത്തരത്തില്‍ ഒരു ശാസ്ത്രീയ പഠനത്തിന് നേതൃത്വം നല്‍കിയത്. 768 മാതാപിതാക്കളെയാണ് പഠനത്തിന് വിധേയമാക്കിയത്. അവരുടെ ജീവിത രീതികളും, കുടുംബ പാശ്ചത്തലങ്ങളും പരിശോധിച്ച പഠനത്തില്‍ 70 ശതമാനം അമ്മമാരും, 74 ശതമാനം അച്ഛന്മാരും മൂത്തകുട്ടികളാണ് പ്രിയപ്പെട്ടത് എന്ന് പ്രഖ്യാപിച്ചെന്നാണ് പഠനം. 

Latest Videos

undefined

ഈ പഠനം ജേര്‍ണല്‍ ഓഫ് മാരേജ് ആന്‍റ് ഫാമിലിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തില്‍ 75 ശതമാനം അമ്മമാരും മൂത്തമക്കളുമായി അടുത്ത ബന്ധമായിരിക്കും എന്ന് പറയുന്നു. 10 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് കിട്ടിയത് എന്ന് പഠന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള മാതാപിതാക്കളുടെ ഇഷ്ടം കുടുംബത്തിലെ ഇളയകുട്ടിയുടെ വളര്‍ച്ചഘട്ടങ്ങളെ ബാധിക്കാറുണ്ടെന്ന് പഠനം പറയുന്നു. പ്രത്യേകിച്ച് അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുന്നു എന്നാണ് പഠനം പറയുന്നത്. ഇത് പലപ്പോഴും മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ലെന്നും പഠനം പറയുന്നു.

click me!