ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീണ്ടും ഗര്‍ഭിണിയാകുമോ. ഇല്ലെന്ന് തീര്‍ത്തും പറയും എല്ലാവരും. ഒരിക്കലും സാധിക്കില്ലെന്ന് പക്ഷെ അത് അസാധ്യമായ കാര്യമല്ലെന്നാണ് പറഞ്ഞു വരുന്നത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ വീണ്ടും ഗര്‍ഭിണിയാകില്ലെന്ന വലിയ മിത്താണ് ഇല്ലാതാകുന്നത്. സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ രീതിയെ വിശേഷിപ്പിക്കുന്നത്.
വൈദ്യ ശാസ്ത്രത്തില്‍ ഇതിന് നല്‍കിയിരിക്കുന്ന നിര്‍വചനം ഇങ്ങനെയാണ്
Latest Videos
undefined
“Superfetation is defined by the fertilisation and the implantation of a second oocyte in a uterus already containing the product of a previous conception."
അതായത് ഒരു സ്ത്രീ ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അവരുടെ ആര്‍ത്തവം നിലയ്ക്കും. അവരുടെ ഫീമെയില്‍ സിസ്റ്റം ഫ്യൂച്ചര്‍ ഫോളിക്കിള്‍സ് നിര്‍മ്മാണം അവസാനിപ്പിക്കും. അണ്ഡ ഉത്പാദനം നിലയ്ക്കും. ഇതിന് ഒപ്പം തന്നെ ഹോര്‍മോണ്‍ പ്രവര്‍ത്തനവും ശാരീരിക മാറ്റങ്ങളും മറ്റൊരു ഗര്‍ഭധാരണം തടയുന്ന രീതിയില്‍ പ്രവര്‍ത്തിക്കും.
എന്നാല്‍ ചില സമയങ്ങളില്‍ അപൂര്‍വ്വമായി ചില വ്യക്തികളില്‍ ഇങ്ങനെ സംഭവിക്കില്ല, അതിനാല്‍ തന്നെ ഗര്‍ഭധാരണ കാലയളവില്‍ വീണ്ടും ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കയിലും, ഓസ്ട്രേലിയയിലുമാണ് ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ആ കുട്ടികള്‍ പ്രത്യേക അമിനോട്ടിക്ക് സാക്കുകളിലായിരിക്കും വളരുക. ഇത് പോഷണത്തെ ബാധിക്കുന്നതിനാല്‍ പലപ്പോഴും ജനിക്കുന്ന കുട്ടികള്‍ വൈകല്യങ്ങള്‍ കാണിക്കുവാന്‍ സാധ്യതയുണ്ട്. പക്ഷെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിന് വൈദ്യശാസ്ത്രത്തിന് വലിയ മറുപടിയില്ല. അടുത്തിടെ അമേരിക്കയിലെ ഒരു യുവതി രണ്ട് ആഴ്ച ഇടവേളയില്‍ ഇത്തരത്തില്‍ ഗര്‍ഭം ധരിച്ചു. ഓസ്ട്രേലിയയില്‍ 2016 ല്‍ പത്ത് ദിവസത്തെ ഇടവേളയില്‍ യുവതി രണ്ട് കുട്ടികളെ പ്രസവിച്ചിരുന്നു.
പൂച്ചകള്‍ അടക്കമുള്ള മൃഗങ്ങളില്‍ ഈ പ്രതിഭാസം കാണുന്നുണ്ടെങ്കിലും മനുഷ്യരില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസമാണിതെന്നാണ് റിപ്പോര്‍ട്ട്.
കടപ്പാട്- scoopwhoop