മോസ്കോ: റഷ്യയിലെ യാകുത്യയിലെ ജനങ്ങള്‍ വിസര്‍ജനം ചെയ്യുന്ന മൂത്രം പോലും ഐസാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൈനസ് 67 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച യാകുത്യയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. മോസ്കോയ്ക്കു 5,300 കിലോമീറ്റർ കിഴക്കുള്ള പ്രദേശമാണ് യാകുത്യ. ഏകദേശം 10 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.കൺപീലിപോലും ഐസാകുന്ന മഞ്ഞുകാലമാണിവിടെ.
undefined
ശൈത്യകാലം ആരംഭിച്ചാൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് സാധാരണ താപനില. എന്നാൽ ചൊവ്വാഴ്ച ശൈത്യം അതിരൂക്ഷമായി. ഇതോടെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ആരും വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശവും നൽകി.
ശൈത്യം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ലോകത്തിലെ പ്രദേശമായ ഒയിമിയാകോണിൽ മൈനസ് 50 ഡിഗ്രിക്കും താഴെയായിരുന്നു താപനില. 2013 ൽ ഒയിമിയാകോണിൽ റിക്കാർഡ് തണുപ്പാണ് രേഖപ്പെടുത്തിയത്. അന്ന് മൈനസ് 71 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നു താപനില.