ഫോൺ വെളളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

By Web Desk  |  First Published Jul 22, 2017, 6:58 PM IST

എത്ര സൂക്ഷിച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ മതി നിങ്ങളുടെ കൈയിലെ ഫോൺ വെളളത്തിൽ വീഴാൻ. എല്ലാ സ്മാർട്ട് ഫോണുകളും വാട്ടർ റെസിസ്റ്റൻ്റ് ആകാണമെന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോൺ വെളളത്തിൽ വീണാൽ ചെയ്യേണ്ട ആറ് കാര്യങ്ങൾ ഇതാ..
 ​

Latest Videos

undefined

ഫോൺ താഴെ വീണാൽ ആദ്യം ചെയ്യേണ്ടത്  തെറ്റായ ഉപദേശങ്ങൾ പരീക്ഷിക്കാത്തിരിക്കുക എന്നുളളതാണ്.

ഫോൺ വാങ്ങുമ്പോൾ തന്നെ നിർദ്ദേശങ്ങൾ വായിക്കുക. വാട്ടർ റെസിസ്റ്റൻ്റ്  ആണോ ,റിഫഡ് ചെയ്യുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഉറപ്പ് വരുത്തുക. 

ഫോൺ വെളളത്തിൽ വീണാൽ ഉടൻ ഫോൺ എടുത്ത് തുണി  ഉപയോഗിച്ച് നന്നായിട്ട് വെളളം തുടച്ചെടുക്കുക. അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. തുടർന്ന് ടിഷ്യു പേപ്പറോ,തുണിയോ ഉപയോഗിച്ച് ഈർപ്പം തുടച്ചെടുക്കുക. ഹെഡ്ഫോൺ, കേബിൾ എന്നിവ ഫോണിൽനിന്നും മാറ്റുക കൂടാതെ സിം കാർഡും മെമറി കാർഡും മാറ്റുക.

ചെയ്യാവുന്ന മറ്റൊരു പോംവഴി  ഫോൺ വായു കയറാത്ത പെട്ടിയിലാക്കി വെക്കുക എന്നതാണ്. അല്ലെങ്കിൽ അരി കലത്തിനകത്ത് 24-48 മണിക്കൂർ വരെ ഫോൺ വെക്കുക. 

ചെയ്യാൻ പാടില്ലാത്ത മറ്റൊരു കാര്യമാണ് ഹെയർ ഡ്രയർ ഉപയോഗിച്ച്  ഈർപ്പം അകറ്റാൻ ശ്രമിക്കരുത്. ഹയർ ഡ്രൈയറിൽ നിന്ന് വരുന്ന ചൂട് ഫോണിൻ്റെ ഇലക്ട്രോണിക് കംബോണന്റുകളെ നശിപ്പിക്കും. കൂടാതെ ചൂടുളള ഒവനിൻ്റെ അടുത്ത് വെക്കുന്നതും തടയുക

പലപ്പോഴും ബീച്ചിലോ മറ്റുമോ ഫോൺ വീണാൽ ഉപ്പ് പറ്റി ഇരിക്കുന്നതിനാൽ ശുദ്ധ വെളളത്തിൽ കഴുകാൻ പലരും ശ്രമിക്കാറുണ്ട്. അത് കൂടുതൽ ഫോണിന് ദോഷം ചെയ്യുകയേയുളളൂ​.  ശുദ്ധവെളളത്തിൽ വീണ ഫോണിനെ രക്ഷിക്കുന്നതിലും പ്രയാസമാണ് ഉപ്പ് വെളളത്തിൽ വീണ ഫോണിനെ രക്ഷിക്കുന്നത്. 

ഫോൺ പവർ ഓണായി കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് മുഴുവൻ ഡേറ്റയും ബാക്കപ്പ് ചെയ്യുകയാണ് എന്നതാണ്. വെളളത്തിൽ വീണ ഫോണിന്‍റെ ആയുസ് കുറയുന്നതിനാല്‍ എത്രയും പെട്ടെന്ന് മറ്റൊരു ഫോൺ നോക്കുന്നതാണ് നല്ലത്. 


 

click me!